വിവാദങ്ങളെല്ലാം പഴങ്കഥകളാക്കി വീണ്ടും ഓഹരി വിപണിയിൽ മികച്ച മുന്നേറ്റം കാഴ്ചവച്ച് അദാനി ഗ്രൂപ്പ്. ശക്തമായ തിരിച്ചുവരവാണ് അദാനി ഗ്രൂപ്പിലെ ഓരോ സ്ഥാപനങ്ങളും നടത്തുന്നത്. ഫെബ്രുവരി മാസം ചരക്ക് ഇടപാടുകളിൽ 33 ശതമാനം വാർഷിക വർദ്ധനവ് നേടാൻ അദാനി ഗ്രൂപ്പിന് സാധിച്ചിട്ടുണ്ട്. ഇതോടെയാണ് മാർച്ച് മാസത്തിലും കുതിപ്പ് തുടർന്നത്. ഡിസംബർ മാസത്തിൽ അദാനി പോർട്ട്സിന്റെ അറ്റാദായം 70 ശതമാനം വർദ്ധിച്ച് 2,208.4 കോടി രൂപയായിരുന്നു.
ഫെബ്രുവരി മാസം അദാനി തുറമുഖങ്ങളും പ്രത്യേക സാമ്പത്തിക മേഖലയും മൊത്തം 35.4 എംഎംടി ചരക്കുകളാണ് കൈകാര്യം ചെയ്തത്. ധമ്ര തുറമുഖം അതിന്റെ എക്കാലത്തെയും ഉയർന്ന പ്രതിമാസ ചരക്ക് ഇടപാടായ 4.22 എംഎംടി കൈവരിച്ചിട്ടുണ്ട് . 2023 ഏപ്രിൽ മുതൽ 2024 ഫെബ്രുവരി വരെയുള്ള സാമ്പത്തിക വർഷത്തിന്റെ ആദ്യ 11 മാസങ്ങളിൽ, അദാനി പോർട്ട്‌സ് ഇതിനകം 382 എംഎംടി ചരക്കാണ് കൈകാര്യം ചെയ്തത്. നടപ്പു സാമ്പത്തിക വർഷാവസാനത്തിന് മുമ്പ് 400 എംഎംടി മറികടക്കാൻ അദാനി ഗ്രൂപ്പിന് സാധിക്കുമെന്നാണ് സൂചന.
Post Your Comments