ന്യൂഡല്‍ഹി: ദേശീയ ആസ്ഥാനം ഒഴിയാന്‍ ഉത്തരവിട്ട് സുപ്രീം കോടതി. റോസ് അവന്യൂ കോടതിയുടെ ഭൂമിയിലാണ് പാര്‍ട്ടിയുടെ ആസ്ഥാനം നിര്‍മ്മിച്ചിരിക്കുന്നതെന്ന് കോടതി. ജൂണ്‍ 15 നകം ഓഫീസ് ഒഴിയണമെന്നും നിര്‍ദ്ദേശം.
Read Also: ഈ ഫീച്ചർ വന്നാൽ ഗൂഗിൾ പേ അടക്കമുള്ള യുപിഐ സേവനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം കുറയും, സർവേ ഫലം ഇങ്ങനെ
ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് നിര്‍മ്മിച്ചിരിക്കുന്നത് ഹൈക്കോടതിക്ക് അനുവദിച്ച ഭൂമിയിലാണെന്ന് സുപ്രീം കോടതി. ഓഫീസുകള്‍ക്ക് അനുയോജ്യമായ സ്ഥലം അനുവദിക്കുന്നതിനായി ലാന്‍ഡ് ആന്‍ഡ് ഡെവലപ്മെന്റ് ഓഫീസിനെ സമീപിക്കാനും നിര്‍ദ്ദേശം. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
2015ന് ശേഷം ആം ആദ്മി നിയമപരമായി ഭൂമി കൈവശം വച്ചിട്ടില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഓഫീസ് ഒഴിയാന്‍ ജൂണ്‍ 15 വരെ സമയം അനുവദിച്ചിട്ടുണ്ട്.
Post Your Comments