
ഭോപ്പാല്‍: രാജ്യത്തെ താഴ്ത്തിക്കെട്ടി വയനാട് എം.പി രാഹുല്‍. ഇന്ത്യയില്‍ തൊഴിലില്ലായ്മ കൂടുതലാണെന്നും നരേന്ദ്ര മോദിയുടെ നയങ്ങള്‍ കാരണം ബംഗ്ലാദേശ്, ഭൂട്ടാന്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളെക്കാള്‍ പിന്നിലാണ് ഭാരതമെന്നായിരുന്നു രാഹുലിന്റെ വാദം.
Read Also:നെറ്റിയില്‍ ‘ശ്രീറാം’: അയോധ്യയില്‍ കുടുംബസമേതം ദര്‍ശനം നടത്തി നടൻ ബാലാജി ശര്‍മ്മ – ചിത്രങ്ങൾ വൈറൽ
നോട്ട് നിരോധനവും ജിഎസ്ടിയും ചെറുകിട വ്യവസായങ്ങളെ തകര്‍ത്തുവെന്നും കോണ്‍ഗ്രസ് നേതാവ് പറയുന്നു. ന്യായ് യാത്രയുടെ ഭാഗമായി മദ്ധ്യപ്രദേശില്‍ നടന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍.
‘പാകിസ്ഥാനെ അപേക്ഷിച്ച് ഇന്ത്യയില്‍ തൊഴിലില്ലായ്മ കൂടുതലാണ്. ബംഗ്ലാദേശിലും ഭൂട്ടാനിലുമുള്ളതിനേക്കാള്‍ കൂടുതല്‍ തൊഴില്‍രഹിതരായ യുവാക്കള്‍ ഇന്ത്യയിലാണ്. നോട്ട് നിരോധനവും ജിഎസ്ടിയും നടപ്പാക്കി നരേന്ദ്ര മോദി ചെറുകിട വ്യവസായങ്ങളെ ഇല്ലാതാക്കി. കഴിഞ്ഞ 40 വര്‍ഷത്തിനിടയിലെ കൂടിയ തൊഴിലില്ലായ്മ നിരക്കാണ് രാജ്യത്തുള്ളത്’. -രാഹുല്‍ പറഞ്ഞു,
Post Your Comments