തിരുവനന്തപുരം: കേക്കില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് 23കാരൻ മരിച്ചതായി ആരോപണം. വർക്കല ഇലകമണ്‍ സ്വദേശി വിനുവിന്റെ മരണത്തിനു പിന്നാലെയാണ് കുടുംബം പരാതി ഉയർത്തിയത്. 29 നാണ് വർക്കലയിലെ കടയില്‍ നിന്നും കേക്ക് വാങ്ങിയത്.
ഇതിന് പിന്നാലെ വയറുവേദന ഉള്‍പ്പെടെ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു മരണം.
read also: മുഖ്യമന്ത്രി എന്തുകൊണ്ട് മൗനം പാലിക്കുന്നു: എസ്എഫ്‌ഐ സദാചാര പോലീസ് ആകുന്നുവെന്ന് കെ സുരേന്ദ്രൻ
സമാന ലക്ഷണങ്ങളോടെ വിനുവിന്റെ അമ്മയും സഹോദരനും സഹോദരിയും ഇവിടെ ചികിത്സ തേടിയിട്ടുണ്ട്. അതേസമയം പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്നു പൊലീസ് പറഞ്ഞു.
Post Your Comments