തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് താല്‍ക്കാലിക ആശ്വാസമായി കേന്ദ്രത്തിന്റെ കൈത്താങ്ങ്. കേരളത്തിന് 4000 കോടി അനുവദിച്ചു. ഇതോടെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങില്ലെന്ന് ഉറപ്പായി.
മാര്‍ച്ച് മാസം സാമ്പത്തിക വര്‍ഷാവസാനമാണ്. 25000 കോടിയെങ്കിലും സര്‍ക്കാരിന് ആവശ്യമാണ്. ഓര്‍ഡ്രാഫ്റ്റ് പരിധിയും കഴിഞ്ഞ് ട്രഷറി പ്രവര്‍ത്തനം പ്രതിസന്ധിയിലായേക്കുമെന്ന ഘട്ടത്തിലാണ് സര്‍ക്കാരിന് താല്‍കാലിക ആശ്വാസമെന്ന നിലയില്‍ കേന്ദ്രത്തില്‍ നിന്ന് 4000 കോടി എത്തിയത്. 2736 കോടി നികുതി വിഹിതവും ഐ ജി എസ് ടി വിഹിതവും ചേര്‍ത്താണ് തുക. ഇതോടെ ശമ്പളം പെന്‍ഷന്‍ വിതരണം മുടക്കമില്ലാതെ നടക്കുമെന്ന് ഉറപ്പായി. ശമ്പള വിതരണത്തിനുള്ള നടപടികളെല്ലാം പൂര്‍ത്തിയതിനാല്‍ പണം അനുവദിക്കാന്‍ മറ്റ് തടസങ്ങളില്ലെന്നാണ് ട്രഷറിയുടെ വിശദീകരണം.
Post Your Comments