Latest NewsKeralaNews

സംസ്ഥാനത്ത് ആറ് ജില്ലകളിൽ ഉയർന്ന താപനിലയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളിൽ ഉയർന്ന താപനിലയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കോട്ടയം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനിലയായി 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാനാണ് സാധ്യത. സാധാരണയേക്കാൾ രണ്ട് ഡിഗ്രി മുതൽ നാല് ഡിഗ്രി വരെ ഈ ജില്ലകളിൽ ചൂട് ഉയരാനാണ് സാധ്യത.

സംസ്ഥാനത്ത് രാത്രിയിലും താപനില ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. മിക്കയിടങ്ങളിലും രാത്രി താപനില 28 ഡിഗ്രി സെൽഷ്യസിനും 30 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ്. ഉയർന്ന അന്തരീക്ഷ ആർദ്രത മൂലം ചൂടും അസ്വസ്ഥതയുള്ള കാലാവസ്ഥയ്ക്കുമാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

അതേസമയം, താപനില ഉയരുന്നത് സൂര്യാഘാതം, സൂര്യതാപം, നിർജ്ജലീകരണം എന്നിങ്ങനെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button