Latest NewsNewsBusiness

ആഭ്യന്തര സൂചികകൾ മുന്നേറി, നേട്ടം നിലനിർത്തി ഓഹരി വിപണി

നിഫ്റ്റി 31.65 പോയിന്റ് നേട്ടത്തിൽ 21,982.80-ലാണ് വ്യാപാരം പൂർത്തിയാക്കിയത്

ആഴ്ചയുടെ നാലാം ദിനമായ ഇന്ന് നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ഇന്നലെ നഷ്ടത്തിന്റെ പാതയിലാണ് വ്യാപാരം പൂർത്തിയാക്കിയിരുന്നതെങ്കിലും, ഇന്ന് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ബിഎസ്ഇ സെൻസെക്സ് 195.42 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 72,500.30-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 31.65 പോയിന്റ് നേട്ടത്തിൽ 21,982.80-ലാണ് വ്യാപാരം പൂർത്തിയാക്കിയത്. ഇന്നൊരുവേള നിഫ്റ്റി 22,060 പോയിന്റ് വരെ ഉയർന്നിരുന്നു.

വിശാല വിപണിയില്‍ ഇന്ന് നിഫ്റ്റി ഹെല്‍ത്ത്‌കെയര്‍ സൂചിക 0.62 ശതമാനവും നിഫ്റ്റി മീഡിയ 0.91 ശതമാനവും ഐ.ടി 0.06 ശതമാനവും നഷ്ടം നേരിട്ടത് മാറ്റിനിർത്തിയാൽ ബാക്കി സൂചികകളെല്ലാം നേട്ടത്തിലേറിയിട്ടുണ്ട്. നിഫ്റ്റി 50-ൽ ഇന്ന് 32 ഓഹരികൾ നേട്ടത്തിലും, 18 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. അതേസമയം, ബിഎസ്ഇയിൽ 1,787 ഓഹരികൾ നേട്ടത്തിലേറിയപ്പോൾ, 2000 ഓഹരികൾ നഷ്ടത്തിലേക്ക് വീണു. 121 ഓഹരികളുടെ വില മാറിയില്ല. റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഡസ്ഇൻഡ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, പവർഗ്രിഡ്, മാരുതി സുസുക്കി, എസ്ബിഐ തുടങ്ങിയവയുടെ ഓഹരികളാണ് ഇന്ന് ഏറ്റവും കൂടുതൽ നേട്ടം സ്വന്തമാക്കിയത്.

Also Read: പിഎം സൂര്യ ഘർ മുഫ്ത് ബിജിലി യോജന: സൗജന്യ വൈദ്യുതി നൽകുന്ന പദ്ധതിയിൽ ഇപ്പോൾ അപേക്ഷിക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button