ഹൈദരാബാദ്: സൂപ്പർമാർക്കറ്റില്‍ നിന്ന് വാങ്ങിയ കാഡ്ബറി ഡയറി മില്‍ക്ക് ചോക്ലേറ്റുകളില്‍ പുഴുക്കളെ കണ്ടെത്തി. സംഭവത്തില്‍ തെലങ്കാന സ്റ്റേറ്റ് ഫുഡ് ലബോറട്ടറി ചോക്ലേറ്റുകള്‍ ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്ന് നിർദ്ദേശം നല്‍കി.
ഹൈദരാബാദിലെ അമീർപേട്ടിലെ രത്‌നദീപ് മെട്രോ സൂപ്പർമാർക്കറ്റില്‍ നിന്ന് വാങ്ങിയ ചോക്ലേറ്റുകളിലാണ് പുഴുക്കളെ കണ്ടെത്തിയത്. ആക്ടിവിസ്റ്റ് റോബിൻ സാക്കസ് ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയിയല്‍ പങ്കുവച്ചു. കാഡ്ബറീസ് ഡയറി മില്‍ക്ക് (റോസ്റ്റഡ് ബദാം), കാഡ്ബറിയുടെ ഡയറി മില്‍ക്ക് (നട്സ് ആൻഡ് ഫ്രൂട്സ്) എന്നീ രണ്ട് ചോക്ലേറ്റുകളിലാണ് വെളുത്ത പുഴുക്കളെ കണ്ടെത്തിയത്.
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ആക്‌ട്, 2006 പരിശോധിച്ച സാമ്പിള്‍ സുരക്ഷിതമല്ലെന്ന് ഫുഡ് ലബോറട്ടറിയുടെ റിപ്പോർട്ട് പറയുന്നു.
Post Your Comments