KeralaLatest NewsNewsCrime

കാണിക്കവഞ്ചിയുമായി കടന്ന് യുവതിയും യുവാവും: സംഭവം കൊല്ലത്ത്

യുവതി വഞ്ചിയെടുത്ത് ബാഗില്‍ വയ്‌ക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന്

കൊല്ലം: പുത്തൂരില്‍ ബൈക്കിലെത്തിയ രണ്ട് പേർ പട്ടാപ്പകല്‍ ക്ഷേത്രവഞ്ചികള്‍ മോഷ്ടിച്ച്‌ കടന്നു. തിങ്കളാഴ്ച ഉച്ചയ്‌ക്ക് 1.45-ഓടെയാണ് സംഭവം. ബൈക്കിലെത്തിയ യുവതിയും യുവാവുമാണ് പൂവറ്റൂർ പടിഞ്ഞാറ് മാവടി പുനരൂർകുളങ്ങര മഹാവിഷ്ണുക്ഷേത്രത്തിലെ മൂന്ന് കാണിക്കവഞ്ചികൾ കടത്തിക്കൊണ്ട് പോയത്.

കൊടിമരച്ചുവട്ടിലും രണ്ട് ഉപദേവാലയങ്ങള്‍ക്ക് മുന്നിലും സ്ഥാപിച്ചിരുന്ന കുടത്തിന്റെ ആകൃതിയിലുള്ള സ്റ്റീല്‍ നിർമ്മിത കാണിക്കവഞ്ചികളാണ് കവർന്നത്. ഇന്നലെ രാവിലെ ഇവ മൈലംകുളം ക്ഷേത്രത്തിന് സമീപമുള്ള റബർ തോട്ടത്തില്‍ നിന്നും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മോഷണം നടത്തുന്നതിന്റെയും കാണിക്കവഞ്ചി ഉപേക്ഷിച്ചതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

read also: ‘എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, ഞാനും ഏറ്റുവിളിച്ചു രാധേ രാധേ’: മഥുരയിലെ അനുഭവം പങ്കുവച്ച നവ്യാ നായര്‍ക്ക് വിമര്‍ശനം

യുവാവ് കൊടിമരത്തിന് മുന്നിലായി സ്‌കൂട്ടർ നിർത്തിയ ശേഷം തൊഴുത് നില്‍ക്കുന്നതും യുവതി വഞ്ചിയെടുത്ത് ബാഗില്‍ വയ്‌ക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button