Latest NewsNewsIndia

എംജിആറിന് ശേഷം പാവങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച ഒരേയൊരു മുഖ്യമന്ത്രി ജയലളിതയാണ്: പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരുപ്പൂര്‍: പതിറ്റാണ്ടുകളായി തമിഴ്‌നാടിനെ കൊള്ളയടിച്ചവര്‍ ബി.ജെ.പി അധികാര ശക്തിയായി ഉയര്‍ന്നുവരുന്നതിനെ ഭയക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ ‘എന്‍ മണ്ണ് എന്‍ മക്കള്‍’ പദയാത്രയുടെ സമാപന ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Read Also: ദിലീപിന് ഹൈക്കോടതിയിൽ ആശ്വാസം, നടിയെ ആക്രമിച്ച കേസിലെ ജാമ്യം റദ്ദാക്കില്ല

‘നുണ പ്രചരിപ്പിച്ചും ജനങ്ങളെ ഭിന്നിപ്പിച്ചും അധികാരം നിലനിര്‍ത്താന്‍ അവര്‍ ശ്രമിക്കുന്നു. സംസ്ഥാനത്ത് അധികാരത്തില്‍ എത്തിയിട്ടില്ലെങ്കിലും തമിഴ്‌നാട് എന്നും ബി.ജെ.പിയുടെ ഹൃദയത്തിലുണ്ടായിരുന്നു. ‘എന്‍ മണ്ണ് എന്‍ മക്കള്‍’ പദയാത്ര 2024-ല്‍ തമിഴ്‌നാട് സാക്ഷിയാകാന്‍ പോകുന്ന ചരിത്ര സംഭവങ്ങളുടെ തുടക്കമാകും’ – മോദി പറഞ്ഞു.

‘കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മുന്‍ വര്‍ഷത്തേക്കാളേറെ തുക കേന്ദ്രം തമിഴ്‌നാടിന് നല്‍കി. മോദി കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അത് എല്ലാവര്‍ക്കും വേണ്ടിയാകും. എം.ജി.ആര്‍ കഴിവുള്ളവരെയാണ് പ്രോത്സാഹിപ്പിച്ചിരുന്നത്. ശക്തമായ രാഷ്ടീയ പശ്ചാത്തലമുള്ളവരെയല്ല.’ എംജിആറിനു ശേഷം പാവങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച ഒരേയൊരു മുഖ്യമന്ത്രി ജയലളിതയാണെന്നും പ്രസംഗത്തില്‍ മോദി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button