Latest NewsKerala

ആദായനികുതി വകുപ്പിന്റെ നോട്ടീസുകൾക്കെതിരെ ബിനോയ് കോടിയേരി സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: ആദായനികുതി വകുപ്പിന്റെ നോട്ടീസുകൾക്കെതിരെ ബിനോയ് കോടിയേരി സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ തേടിയ ആദായ നികുതി വകുപ്പിന്റെ നടപടി ചോദ്യം ചെയ്താണ് ഹർജി. നടപടി നിയമവിരുദ്ധമാണെന്നും നോട്ടീസുകൾ റദ്ദാക്കണമെന്നുമാണ് ബിനോയ് കോടിയേരിയുടെ ആവശ്യം.

കോടിയേരി ബാലകൃഷ്ണന്‍റെ മകനായതിനാല്‍ തന്നെ പിന്തുടർന്നു വേട്ടയാടുകയാണെന്ന് ബിനോയ് ആരോപിക്കുന്നു. തനിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നുണ്ട്. തന്നെയും സഹോദരന്‍ ബിനീഷിനെയും കള്ളക്കേസിൽ കുടുക്കിയ കാലയളവിൽ തന്നെയാണ് ആദായ നികുതി വകുപ്പിൽ പരാതി വരുന്നതെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു.

2019 നവംബറിലും ഡിസംബറിലും മൂന്ന് തവണ ഹാജരായി മൊഴികൊടുത്ത കാര്യവും ഇതില്‍ സൂചിപ്പിക്കുന്നുണ്ട്. ജസ്റ്റിസ് ദിനേശ് കുമാർ സിങ്ങാണു ഹർജി പരിഗണിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button