Latest NewsIndiaNewsEntertainment

കള്ളപ്പണം വെളുപ്പിക്കല്‍: ബിഗ് ബോസ് താരം അബ്ദുവിനെതിരെ ഇഡി അന്വേഷണം

ഇന്ന് ഉച്ചയോടൊയാണ് അബ്ദു ഇഡിക്ക് മുന്നില്‍ ഹാജരായത്.

യുട്യൂബറും ഹിന്ദി ബിഗ്ബോസ് 16-ആം സീസണിലെ താരവുമായ അബ്ദു റോസിനെതിരെ ഇഡി അന്വേഷണം. മയക്കുമരുന്ന് മാഫിയ തലവൻ അലി അസ്ഗർ ഷിറാസിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇയാള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചത്.

ബർഗിയർ ഫാസ്റ്റ് ഫുഡിന്റെ കോർപ്പറേറ്റ് അംബാസിഡറായ അബ്ദു, അലി അസ്ഗർ ബർഗിറില്‍ ഹസ്ലേഴ്സ് ഹോസ്പിറ്റാലിറ്റി വഴി വലിയ തോതില്‍ വിവധ നിക്ഷേപങ്ങള്‍ നടത്തിയെന്നു ഇഡി കണ്ടെത്തി.

read also: കൈലാസനാഥനിലൂടെ മലയാളികൾക്ക് പ്രിയതാരം: ‘പാർവതി’യുടെ വിവാഹചിത്രങ്ങൾ വൈറൽ

ബർഗിർ റെസ്റ്റോറന്‍റില്‍ അടുത്തിടെ ഇ.ഡി നടത്തിയ പരിശോധനയില്‍ നിരവധി രേഖകളും ഇടപാടുകളുമായി ബന്ധപ്പെട്ട ഡയറിയും പിടിച്ചെടുത്തിരുന്നു. കുറച്ചു ദിവസം മുൻപ് ശിവ് താക്കറെയും സമാന കേസില്‍ നോട്ടീസ് നല്‍കി വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. ഇന്ന് ഉച്ചയോടൊയാണ് അബ്ദു ഇഡിക്ക് മുന്നില്‍ ഹാജരായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button