Latest NewsNewsSaudi ArabiaGulf

സൗദിയില്‍ വീണ്ടും കൂട്ടവധശിക്ഷ: ഭീകരവാദ കേസില്‍ പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി

ഭീകരവാദ സംഘടനകള്‍ രൂപീകരിക്കുക

സൗദി: ഭീകരവാദ കേസുമായി ബന്ധപ്പെട്ട് ഏഴ് പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി സൗദി ആഭ്യന്തര മന്ത്രാലയം. സൗദി തലസ്ഥാനമായ റിയാദില്‍വെച്ചായിരുന്നു വധ ശിക്ഷ നടപ്പാക്കിയത്. സൗദി പ്രത്യേക അപ്പീല്‍ കോടതിയും സുപ്രീംകോടതിയും ശരിവെച്ച വധ ശിക്ഷയ്ക്ക് സൗദി റോയല്‍ കോടതി അനുമതി ഉത്തരവ് നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

READ ALSO: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു: തൃശൂരിൽ 24 കാരന് 50 വര്‍ഷം തടവ്

ഭീകരവാദ സംഘടനകള്‍ രൂപീകരിക്കുക, അവർക്ക് ധനസഹായം നല്‍കുക, ആശയവിനിമയം നടത്തുക, ദേശീയ സുരക്ഷ അപകടത്തിലാക്കുക എന്നീ കുറ്റങ്ങള്‍‌ ചുമത്തിയവരുടെ വധ ശിക്ഷയാണ് നടപ്പാക്കിയത്. വധ ശിക്ഷയ്ക്ക് വിധേയവരായവര്‍ ഏത് രാജ്യക്കാരാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

shortlink

Post Your Comments


Back to top button