Latest NewsKeralaNews

കോടതി ശിക്ഷിച്ചത് കൊണ്ട് കുറ്റവാളികളാകില്ല, ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കും

ടി.പി കൊലക്കേസ് പ്രതികള്‍ക്ക് വേണ്ടി വാദിച്ച് ഇ.പി ജയരാജന്‍

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ ഹൈക്കോടതി വിധിയോട് പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ഒരു കോടതി ശിക്ഷിച്ചത് കൊണ്ട് പാര്‍ട്ടിക്കു ബന്ധം വരുമോയെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു. യുഡിഎഫ് നിരപരാധികളെ ഉള്‍പ്പെടുത്തുകയായിരുന്നു. കോടതി ശിക്ഷിച്ചത് കൊണ്ട് കുറ്റവാളിയാകില്ല. വിധിയില്‍ മേല്‍ക്കോടതിയെ സമീപിക്കുമെന്നും ഇപി പറഞ്ഞു.

Read Also:ടിപി കൊലക്കേസില്‍ വധശിക്ഷയില്ല, പ്രതികളുടെ ശിക്ഷാകാലാവധി ഉയര്‍ത്തി

‘സിപിഎമ്മുകാരെ തൂക്കിക്കൊല്ലാത്തത് കൊണ്ട് ചിലര്‍ക്ക് വിഷമമുണ്ട്. നിരപരാധികളായ പാര്‍ട്ടി നേതാക്കളെ ഉള്‍പ്പടുത്തുകയായിരുന്നു കോണ്‍ഗ്രസ്. കുഞ്ഞനന്തന്‍ ആരെയും ഉപദ്രവിക്കാത്ത ആളാണ്. മോഹനന്‍ മാഷിനെ ഉള്‍പ്പെടുത്തിയില്ലേ. എല്ലാ കാര്യങ്ങളും ജനങ്ങള്‍ക്ക് അറിയാം. അത് വടകരയിലുള്ളവര്‍ക്കും അറിയാം. സിപിഎമ്മിന് ഒരു പങ്കുമില്ല ഈ കേസില്‍’, ഇപി കൂട്ടിച്ചേര്‍ത്തു.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍ക്കും ഏഴാം പ്രതിക്കും ഇരട്ട ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ഹൈക്കോടതി വിധിച്ചത്. വിചാരണക്കോടതി വിധിച്ച ഇവരുടെ ജീവപര്യന്തം ശിക്ഷാകാലയളവ് ഉയര്‍ത്തിക്കൊണ്ടാണ് ഹൈക്കോടതി വിധി പറഞ്ഞത്. ആറാം പ്രതിക്ക് ജീവപര്യന്തം തടവിനൊപ്പം ആറു മാസം കൂടി തടവിനും ഹൈക്കോടതി ശിക്ഷിച്ചിട്ടുണ്ട്. ഏഴു വരെയുള്ള പ്രതികള്‍ക്ക് അടുത്ത 20 വര്‍ഷത്തേക്ക് പരോള്‍ നല്‍കരുതെന്നും ഹൈക്കോടതി വിധിച്ചിട്ടുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button