NewsIndia

മുസ്ലിം വിവാഹ വിവാഹമോചന ആന്‍ഡ് രജിസ്ട്രേഷന്‍ നിയമം 1935 റദ്ദാക്കി അസം മന്ത്രിസഭ

ദിസ്പൂര്‍: അസം മുസ്ലിം വിവാഹ & വിവാഹമോചന രജിസ്ട്രേഷന്‍ നിയമം 1935 റദ്ദാക്കി അസം മന്ത്രിസഭ. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. ഏക സിവില്‍ കോഡ് കൊണ്ടുവരുന്നതിന് മുന്നോടിയാണ് ഈ തീരുമാനമെന്ന് മന്ത്രി ജയന്ത മല്ലബറുവ പിന്നീട് മാധ്യമങ്ങളോട് വ്യക്തമാക്കി. മുസ്ലിം വിവാഹവും വിവാഹ മോചനവും ഇനി സ്പെഷ്യല്‍ മാര്യേജ് ആക്ടിന്റെ പരിധിയിലായിരിക്കുമെന്നാണ് മന്ത്രിസഭാ തീരുമാനം.

Read Also: സിപിഎം നേതാവ് സത്യനാഥന്റെ കൊലപാതകം: സ്വരാജിനും വിജിൻ എംഎൽഎയ്ക്കുമെതിരെ പരാതി നൽകി ബിജെപി

‘ഞങ്ങള്‍ ഏക സിവില്‍ കോഡിലേക്ക് (യുസിസി) നീങ്ങുകയാണെന്ന് മുഖ്യമന്ത്രി അടുത്തിടെ പ്രസ്താവിച്ചിരുന്നു. അതിനായി പ്രധാനപ്പെട്ട ഒരു തീരുമാനമെടുത്തിട്ടുണ്ട്. അസം മുസ്ലിം വിവാഹ & വിവാഹമോചന രജിസ്ട്രേഷന്‍ നിയമം 1935ന്റെ കീഴില്‍ 94 മുസ്ലിം രജിസ്ട്രാര്‍മാര്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. അത് ദ്ദാക്കി. മന്ത്രിസഭ ഈ നിയമം അവസാനിപ്പിച്ചു, ഇനി ഈ നിയമപ്രകാരം മുസ്ലിം വിവാഹമോ വിവാഹമോചനമോ രജിസ്റ്റര്‍ ചെയ്യില്ല. സ്പെഷ്യല്‍ മാര്യേജ് ആക്ട് ഉള്ളതിനാല്‍ എല്ലാ കാര്യങ്ങളും ആ നിയമത്തിലൂടെ ആകണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു’, എന്നായിരുന്നു ജയന്ത മല്ലബറുവയുടെ വിശദീകരണം..

മുസ്ലിം വിവാഹങ്ങളും വിവാഹമോചനങ്ങളും രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അധികാരം ജില്ലാ കമ്മീഷണറും ജില്ലാ രജിസ്ട്രാറും ഏറ്റെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. അസം മുസ്ലിം വിവാഹ & വിവാഹമോചന രജിസ്ട്രേഷന്‍ നിയമം 1935ന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 94 മുസ്ലിം രജിസ്ട്രാര്‍മാരെ ഓരോ വ്യക്തിക്കും ഒറ്റത്തവണ നഷ്ടപരിഹാരമായി 2 ലക്ഷം രൂപ നല്‍കി ചുമതലകളില്‍ നിന്ന് നീക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. ചെയ്യുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഈ തീരുമാനത്തിലൂടെ സംസ്ഥാനത്ത് ശൈശവ വിവാഹത്തിനെതിരെയുള്ള നടപടി കൂടിയാണ് ഉണ്ടായിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button