KeralaLatest NewsNews

14 ദിവസം പ്രായമായ കുഞ്ഞിനെ അമ്മ ബക്കറ്റിൽ മുക്കിക്കൊല്ലാൻ ശ്രമിച്ച സംഭവം: കുഞ്ഞിന്റെ സംരക്ഷണം പിതാവിന് നൽകാൻ ഉത്തരവ്

ശിശുക്ഷേമ സമിതിയുടെ മേൽനോട്ടത്തിലായിരിക്കും കുഞ്ഞിന്റെ സംരക്ഷണം

കൊച്ചി: 14 ദിവസം പ്രായമായ കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊല്ലാൻ ശ്രമിച്ച അമ്മയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. കുഞ്ഞിന്റെ സംരക്ഷണ ചുമതല പിതാവിനെ ഏൽപ്പിക്കാനും കോടതി ഉത്തരവിറക്കി. പോസ്റ്റ് പോർട്ടം ഡിപ്രഷൻ മൂലമാണ് കുഞ്ഞിനെ അമ്മ വെള്ളത്തിൽ മുക്കിക്കൊല്ലാൻ ശ്രമിച്ചത്. നിലവിൽ, കുഞ്ഞിന്റെ അമ്മ മാനസികാരോഗ്യ ചികിത്സയിലാണ്. ശിശുക്ഷേമ സമിതി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കുഞ്ഞിന്റെ സംരക്ഷണ ചുമതല അച്ഛന് നൽകാൻ ജസ്റ്റിസ് സോഫി തോമസ് ഉത്തരവിട്ടത്.

ശിശുക്ഷേമ സമിതിയുടെ മേൽനോട്ടത്തിലായിരിക്കും കുഞ്ഞിന്റെ സംരക്ഷണം. രണ്ട് മാസത്തിലൊരിക്കൽ അധികാര പരിധിയിലുള്ള കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. അമ്മ ചികിത്സയിലായതിനാൽ കുഞ്ഞിന്റെ സംരക്ഷണ ചുമതല നിലവിലെ സാഹചര്യത്തിൽ അവരെ ഏൽപ്പിക്കുന്നത് സുരക്ഷിതമല്ലെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ തീരുമാനം.

Also Read: തുടർച്ചയായ അഞ്ചാം നാളിലും നേട്ടമെഴുതി ഇന്ത്യൻ ഓഹരി സൂചികകൾ, അറിയാം ഇന്നത്തെ നിലവാരം

shortlink

Related Articles

Post Your Comments

Related Articles


Back to top button