തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളില്‍ വെള്ളം കുടിക്കുന്നതിനായി ഇനി ഇടവേള അനുവദിക്കും. വേനല്‍ച്ചൂട് കനക്കുന്ന സാഹചര്യത്തിലാണ് സ്‌കൂളുകളില്‍ വാട്ടര്‍ബെല്‍ അനുവദിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ സ്‌കൂളുകളിലുള്ള ഇന്റര്‍വെല്ലുകള്‍ക്ക് പുറമെയാണ് പുതിയ ഇടവേള കൂടി അനുവദിക്കുന്നത്.
Read Also: മുരിങ്ങയിലയും ചെറുനാരങ്ങയും മാത്രം മതി, ഷുഗര്‍ പമ്പ കടക്കും!!
അഞ്ച് മിനിറ്റ് സമയമാണ് വെള്ളം കുടിക്കുന്നതിനായി ഇടവേള നല്‍കുന്നത്. രാവിലെ 10.30-നും രണ്ട് മണിക്കും ആകും വാട്ടര്‍ ബെല്‍ മുഴങ്ങുക. ക്ലാസ് സമയങ്ങളില്‍ കുട്ടികള്‍ ആവശ്യമായ വെള്ളം കുടിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. സ്‌കൂളുകളില്‍ വാര്‍ഷിക പരീക്ഷ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് വാട്ടര്‍ബെല്‍ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.
Post Your Comments