ലക്നൗ : ഗായികയും നടിയുമായ മല്ലിക രജ്പുത് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. 35 വയസായിരുന്നു. ചൊവ്വാഴ്ചയാണ് സംഭവം. കുടുംബാംഗങ്ങള്‍ ഉറങ്ങുന്ന സമയത്തായിരുന്നു സംഭവമെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അമ്മ സുമിത്ര സിംഗ് പോലീസിനോട് പറഞ്ഞു.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments