വയനാട്: വയനാട്ടിലെ ആദ്യകാല സിനിമ സംവിധായകനും തിരക്കഥകൃത്തും ഗാനരചയിതാവും നിര്‍മ്മാതാവുമായ പ്രകാശ് കൊളേരി (65)യെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. അവിവാഹിതനായ പ്രകാശ്, പിതാവ് കുമാരന്റെയും മാതാവ് ദേവകിയുടെയും മരണത്തിന് ശേഷം വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം.
കോളേരി പരപ്പനങ്ങാടി റോഡിലെ വീട്ടില്‍ ഒറ്റക്ക് താമസിക്കുന്ന ഇദ്ദേഹത്തെ രണ്ടുദിവസമായി പുറത്ത് കാണാത്തതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ അന്വേഷണം നടത്തുകയായിരുന്നു.
തുടര്‍ന്നാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേണിച്ചിറ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. ‘അവൻ അനന്തപത്മനാഭൻ’, ‘വരും വരാതിരിക്കില്ല’, ‘മിഴിയിതളിൽ കണ്ണീരുമായി’, ‘പാട്ടുപുസ്തകം’ എന്നീ ചിത്രങ്ങൾ പ്രകാശ് കോളേരിയുടെ സംവിധാനത്തിൽ അരങ്ങേറിയ സിനിമകളാണ്.
1987-ലാണ് ആദ്യ ചിത്രം മിഴിയിതളിൽ കണ്ണീരുമായി പ്രദർശനത്തിനെത്തുന്നത്. 2013-ലാണ് പാട്ടുപുസ്തകമെന്ന ചിത്രം ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്.
Post Your Comments