Latest NewsIndiaNews

പുത്തൻ ഉയരങ്ങൾ കീഴടക്കി ജമ്മുവിലെ യുവജനത, സ്കിൽ ഇന്ത്യ ഡിജിറ്റൽ പ്രോഗ്രാമിന്റെ ഭാഗമായത് 3000-ലധികം യുവാക്കൾ

സ്ത്രീ പങ്കാളിത്തത്തിൽ കത്വയിൽ 28.39 ശതമാനത്തിന്റെയും ബാരമുള്ളയിൽ 20.40 ശതമാനത്തിന്റെയും വർദ്ധനവാണ് ഉണ്ടായത്

ശ്രീനഗർ: ജമ്മു കാശ്മീരിൽ വമ്പൻ ഹിറ്റായി കേന്ദ്രസർക്കാറിന്റെ സ്കിൽ ഇന്ത്യ ഡിജിറ്റൽ പ്രോഗ്രാം. കേവലം 4 മാസത്തിനിടെ 3100 യുവാക്കളാണ് സ്കിൽ ഇന്ത്യ ഡിജിറ്റൽ പ്രോഗ്രാമിന്റെ ഭാഗമായി മാറിയത്. ഇതിൽ രജിസ്റ്റർ 15 ശതമാനം പേരും വനിതകളാണ്. സൈബർ സുരക്ഷ, എഐ സാങ്കേതികവിദ്യ, ബ്യൂട്ടി തെറാപ്പി തുടങ്ങിയ പ്രോഗ്രാമുകളിലേക്കാണ് കൂടുതൽ ആളുകളും എൻറോൾ ചെയ്തിട്ടുള്ളത്. ഇക്കുറി ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള സ്ത്രീകളുടെ പങ്കാളിത്തം വലിയ രീതിയിൽ ഉറപ്പുവരുത്താൻ സാധിച്ചിട്ടുണ്ട്.

സ്ത്രീ പങ്കാളിത്തത്തിൽ കത്വയിൽ 28.39 ശതമാനത്തിന്റെയും ബാരമുള്ളയിൽ 20.40 ശതമാനത്തിന്റെയും വർദ്ധനവാണ് ഉണ്ടായത്. അതേസമയം, ലേയിൽ 60 ശതമാനത്തിന്റെ റെക്കോർഡ് വർദ്ധനവ് രേഖപ്പെടുത്തി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പൈത്തൺ പ്രോഗ്രാമിംഗ്, സൈബർ സുരക്ഷ, വെബ് ഡെവലപ്മെന്റ്, ഡാറ്റാ സയൻസ്, ന്യൂമറികൾ കൺട്രോൾ മെഷീനിംഗ്, വെൽഡിംഗ്, ഇലക്ട്രിക്കൽ തുടങ്ങി നിരവധി കോഴ്സുകളാണ് വാഗ്ദാനം ചെയ്യുന്നത്. ആശയവിനിമയം ഫലപ്രദമാക്കാൻ ഭാഷാ സഹായവും ലഭിക്കും. നൈപുണ്യ വികസനം, ശാക്തീകരണം എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

Also Read: വാലന്റൈൻസ് ഡേയ്ക്ക് ഇനി ദിവസങ്ങൾ മാത്രം! ആകർഷകമായ സമ്മാനങ്ങളുമായി ആമസോൺ

shortlink

Related Articles

Post Your Comments

Related Articles


Back to top button