ന്യൂഡൽഹി: പേടിഎം പേയ്മെന്റ് ബാങ്ക് ഇടപാടുകൾക്ക് വിലക്കേർപ്പെടുത്തി ഇപിഎഫ്ഒ. റിസർവ് ബാങ്കിന്റെ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഇപിഎഫ്ഒയുടെ നടപടി. മാർച്ച് 1 മുതൽ പേടിഎം പേയ്മെന്റ് ബാങ്ക് പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കരുതെന്നാണ് റിസർവ് ബാങ്കിന്റെ നിർദ്ദേശം. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, പേടിഎം പേയ്മെന്റ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ക്ലെയിമുകൾ സ്വീകരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ എല്ലാ ഫീൽഡ് ഓഫീസുകളോടും ഇപിഎഫ്ഒ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ഉത്തരവ് ഫെബ്രുവരി 23 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.
പുതിയ ഉത്തരവ് ഇറക്കുന്നതോടെ, പേടിഎം പേയ്മെന്റ് ബാങ്കിൽ ഇപിഎഫ് അക്കൗണ്ടുള്ള വരിക്കാരെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയുണ്ട്. ഇപിഎഫ്ഒയുടെ നടപടി സമയബന്ധിതമായി പണം പിൻവലിക്കൽ, നിക്ഷേപിക്കാൻ, ക്രെഡിറ്റ് ഇടപാടുകൾ എന്നിവയെയും ബാധിച്ചേക്കും. കഴിഞ്ഞ ജനുവരി 31നാണ് നിക്ഷേപം സ്വീകരിക്കുന്ന അടക്കമുള്ള എല്ലാ ബാങ്കിംഗ് സേവനങ്ങളും നിർത്താൻ റിസർവ് ബാങ്ക് പേടിഎം പേയ്മെന്റ് ബാങ്കിന് നിർദ്ദേശം നൽകിയത്.
Also Read: മുഖ്യമന്ത്രിയുടെ ഭാര്യയുടെ ചികിത്സയ്ക്ക് പണം അനുവദിച്ച് പൊതുഭരണവകുപ്പ്
Post Your Comments