KeralaLatest NewsNews

‘ജോലിയില്ലാതെ ശമ്പളം വാങ്ങുന്നു’: സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ മന്ത്രി സജി ചെറിയാൻ

കൊച്ചി: സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനവുമായി സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. പല ഓഫീസുകളിലും ഉദ്യോഗസ്ഥരില്ലെന്നും സഹപ്രവർത്തകരിൽ പലർക്കും ഒപ്പമുളളവരുടെ ഒപ്പ് വരെ ഇടാനറിയാമെന്നും മന്ത്രി പറഞ്ഞു. ഇന്ന് എല്ലാ ചെറുപ്പക്കാർക്കും സർക്കാർ ജോലി വേണം. വലിയ കുഴപ്പമില്ലാതെ പെൻഷൻ കിട്ടി ജീവിച്ചു പോകാൻ വേണ്ടിയാണിതെന്നും മന്ത്രി വ്യക്തമാക്കി.

Read Also: വർക്കലയിലും ഒരു ടൈറ്റാനിക്ക് ദുരന്തം? അടിത്തട്ടിൽ കണ്ടെത്തിയത് 100 വർഷം പഴക്കമുള്ള കപ്പൽ അവശിഷ്ടങ്ങൾ

ജോലിക്ക് കയറുന്നവരെ പ്രശ്‌നമുള്ളൂ, പിന്നെ ഒന്നും കാര്യമില്ല. ഒരിക്കൽ ഡയറക്ടറേറ്റിൽ പോയി നോക്കി. 50 ശതമാനം ആളുകളുമില്ല. സർക്കാർ ഉദ്യോഗസ്ഥർ പരസ്പര സഹകരണ സംഘമാണ്. ഇങ്ങനെ പറയാൻ കാരണമുണ്ട്. ഒരു പഞ്ചായത്ത് ഓഫീസ് പോയാൽ ഉദ്യോഗസ്ഥരെ കാണാൻ കിട്ടുന്നില്ലെങ്കിൽ കണ്ടെത്താൻ പറ്റില്ല. വരാത്തത് എന്തെന്ന് ചോദിച്ചാൽ എന്തെല്ലാം കാരണങ്ങളാണ് പറയുന്നത്. പലർക്കും മറ്റുള്ളവരുടെ ഒപ്പു പോലും ഇടാൻ അറിയാം. സർക്കാർ ഉദ്യോഗസ്ഥർ പരസ്പര സഹകരണ സംഘമാണെന്ന് പറയുന്നത് ഇതുകൊണ്ടാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

താൻ ആരെയും സസ്‌പെൻഡ് ചെയ്തില്ല. സസ്‌പെൻഡ് ചെയ്താൽ നന്നാവാൻ പോകുന്നില്ല. ഇതൊക്കെയാണ്, ജോലിയില്ലാതെ ശമ്പളം വാങ്ങുന്നതാണ് നമ്മുടെ കുഞ്ഞുങ്ങൾ കണ്ടു പഠിക്കുന്നതെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.

Read Also: അമ്മച്ചി റോഡില്‍ കുത്തിയിരുന്ന് സമരം ചെയ്തിട്ട് കാര്യമില്ല, കൊടുക്കാന്‍ പണം വേണ്ടേ? മന്ത്രി സജി ചെറിയാന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button