Latest NewsKeralaCinemaMollywoodNewsEntertainment

‘ഞാന്‍ എന്ത് ചെയ്യണമെന്ന് എന്നോട് പറയരുത്’: അനിമൽ സംവിധായകന് പാർവതിയുടെ മറുപടി

സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ‘അര്‍ജുന്‍ റെഡ്ഡി’, ‘കബീര്‍ സിംഗ്’ എന്നീ സിനിമകള്‍ക്കെതിരെ നടി പാര്‍വതി തിരുവോത്ത് മുൻപൊരിക്കൽ രംഗത്ത് വന്നിരുന്നു. ഇതിന് തന്റെ പുതിയ അഭിമുഖത്തിൽ സംവിധായകൻ മറുപടി നൽകുകയും ചെയ്തു. ‘ജോക്കര്‍’ എന്ന ഹോളിവുഡ് ചിത്രം അക്രമത്തെ ആഘോഷിക്കുന്നില്ലെന്നും, എന്നാല്‍ കബീര്‍ സിംഗ് അതിനെ മഹത്വവല്‍ക്കരിക്കുന്നു എന്ന നടിയുടെ പ്രതികരണം കേട്ട് താന്‍ ഞെട്ടിപ്പോയി എന്നാണ് സന്ദീപ് കഴിഞ്ഞ ദിവസം പറഞ്ഞത്.

ഇതിന് പിന്നാലെ സംവിധായകന്റെ പേര് പറയാതെ മറുപടിയുമായി പാര്‍വതിയും രംഗത്തെത്തി. ‘ഒരു അടിക്കുറിപ്പ് എഴുതുക, അല്ലെങ്കില്‍ വോട്ടെടുപ്പില്‍ പങ്കാളിയാകുക, സന്തോഷം’ എന്ന കുറിപ്പോടെ ചില സെല്‍ഫികളാണ് പാര്‍വതി പങ്കുവച്ചത്. ഈ ഫോട്ടോകളില്‍ ഒന്നില്‍ ‘ഞാന്‍ എന്ത് ചെയ്യണമെന്ന് എന്നോട് പറയരുത്’ എന്നൊരു കുറിപ്പും ചേര്‍ത്തിട്ടുണ്ട്. ഇത് സന്ദീപിനുള്ള മറുപടി ആണെന്നാണ് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നത്.

‘എനിക്ക് അത് ഞെട്ടലുളവാക്കി. ഒരു നല്ല നടിയായ അവര്‍ക്ക് ജോക്കര്‍ ആക്രമണത്തെ മഹത്വവല്‍ക്കരിക്കാതെ തോന്നുകയും കബീര്‍ സിങ്ങ് മഹത്വവല്‍ക്കരിക്കുന്നതുമായി തോന്നിയാല്‍ പൊതു സമൂഹത്തില്‍ നിന്നും നാമെന്താണ് പ്രതീക്ഷിക്കേണ്ടത്’, എന്നായിരുന്നു സന്ദീപ് റെഡ്ഡി പറഞ്ഞത്.

അതേസമയം, 2019ല്‍ ആയിരുന്നു പാര്‍വതി കബീര്‍ സിംഗിനെതിരെ പ്രതികരിച്ചത്. അര്‍ജുന്‍ റെഡ്ഡിയും കബീര്‍ സിങ്ങും അക്രമങ്ങളുടെ മഹത്വവത്കരണത്തിന്റെ ദൃശ്യവല്‍ക്കരണമാണ്. എന്നാല്‍ ജോക്കറില്‍ വാക്വിന്‍ ഫീനിക്‌സ് അവതരിപ്പിച്ച കഥാപാത്രത്തോട് സഹതാപം തോന്നിും അക്രമത്തെ മഹത്വവത്കരിക്കുന്ന രീതിയലല്ല ആ കഥാപാത്രം എന്നായിരുന്നു പാര്‍വതി പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button