Latest NewsNewsIndia

അമ്മയ്ക്ക് അനുജത്തിയോട് ഇഷ്ടക്കൂടുതൽ, വീട്ടിൽ നിന്ന് ലക്ഷങ്ങൾ വില മതിക്കുന്ന സ്വർണവും പണവും മോഷ്ടിച്ച് യുവതി

ന്യൂഡല്‍ഹി: വീട് കൊള്ളയടിച്ച കേസില്‍ പിടിയിലായത് പരാതിക്കാരിയുടെ മകള്‍. ഡല്‍ഹി ഉത്തംനഗര്‍ സ്വദേശി കംലേഷിന്റെ വീട്ടില്‍നിന്ന് ലക്ഷങ്ങൾ വില മതിക്കുന്ന സ്വർണം മോഷണം പോയിരുന്നു. കംലേഷിന്റെ മൂത്തമകള്‍ ശ്വേത(31)യെ പോലീസ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ജനുവരി 30-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കംലേഷിന്റെ ഉത്തംനഗര്‍ സേവക് പാര്‍ക്കിലെ വീട്ടില്‍നിന്ന് 25,000 രൂപയും ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണ, വെള്ളി ആഭരണങ്ങളും മോഷണം പോയിരുന്നു. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയമാണ് മോഷണം നടന്നത്. തുടര്‍ന്ന് ഇവർ പോലീസിൽ പരാതി നൽകി. പോലീസ് വീട്ടില്‍ പരിശോധന നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല. ബലംപ്രയോഗിച്ച് വീട്ടില്‍ പ്രവേശിച്ചതിന്റെ ലക്ഷണങ്ങളും കണ്ടില്ല. ഇതോടെ, വീട്ടിലുള്ളവരെ തന്നെ പൊലീസിന് സംശയമായി. വീടിനടുത്തുള്ള സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് പ്രതി പർദ്ദ ധരിച്ച ഒരു പെൺകുട്ടി ആണെന്ന് മനസിലായത്. അന്വേഷണത്തിൽ ശ്വേതയെ പോലീസ് കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്തു.

തന്റെ കടബാധ്യതകള്‍ തീര്‍ക്കാനായാണ് മോഷണം ആസൂത്രണംചെയ്തതെന്നായിരുന്നു പ്രതിയുടെ മറുപടി. അമ്മയ്ക്ക് ഇളയസഹോദരിയോടുള്ള ഇഷ്ടക്കൂടുതലും മോഷണത്തിന് കാരണമായി. തുടര്‍ന്നാണ് സഹോദരിയുടെ വിവാഹത്തിനായി അമ്മ കരുതിയിരുന്ന സ്വര്‍ണാഭരണങ്ങളടക്കം പ്രതി മോഷ്ടിച്ചത്. പ്രതി നേരത്തെ അമ്മയെ സൂക്ഷിക്കാനേല്‍പ്പിച്ച സ്വന്തം ആഭരണങ്ങളും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button