Latest NewsNewsIndia

‘മെമ്മറൈസിംഗ് മേച്ചുക’! സോഷ്യൽ മീഡിയകളിൽ വമ്പൻ ഹിറ്റായി മുഖ്യമന്ത്രിയുടെ വൈറൽ പോസ്റ്റ്

പ്രകൃതിയിലെ വണ്ടർലാൻഡ് എന്ന വിശേഷണവും മുഖ്യമന്ത്രി മേച്ചുകയ്ക്ക് നൽകിയിട്ടുണ്ട്

പ്രകൃതി ഭംഗി കൊണ്ടും കാലാവസ്ഥ കൊണ്ടും വിനോദസഞ്ചാരികളെ ആകർഷിച്ചിരിക്കുകയാണ് ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനമായ അരുണാചൽ പ്രദേശ്. ഇപ്പോഴിതാ സോഷ്യൽ മീഡിയകൾ ഒന്നടങ്കം കീഴടക്കിയിരിക്കുകയാണ് അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമാ ഖണ്ടുവിന്റെ എക്സ് പോസ്റ്റ്. അരുണാചൽ പ്രദേശിലെ പ്രസിദ്ധമായ താഴ്‌വരയായ മേച്ചുകയുടെ ചിത്രങ്ങളാണ് മുഖ്യമന്ത്രി എക്സ് പോസ്റ്റിൽ പങ്കുവെച്ചത്. കണ്ണിനു ഏറെ കുളിർമ നൽകുന്ന മേച്ചുകയുടെ ചിത്രങ്ങൾ മിനിറ്റുകൾക്കകമാണ് വൈറലായി മാറിയത്. ചിത്രങ്ങളോടൊപ്പം ‘മെമ്മറൈസിംഗ് മേച്ചുക’ എന്ന തലക്കട്ടോട് കൂടിയ കുറിപ്പും മുഖ്യമന്ത്രി പങ്കുവെച്ചിട്ടുണ്ട്.

അരുണാചലിലെ ഷി-യോമി ജില്ലകളിൽ സ്ഥിതി ചെയ്യുന്ന മേച്ചുക, സമുദ്രനിരപ്പിൽ നിന്നും 6000 അടി ഉയരത്തിലാണ്. പ്രകൃതിയിലെ വണ്ടർലാൻഡ് എന്ന വിശേഷണവും മുഖ്യമന്ത്രി മേച്ചുകയ്ക്ക് നൽകിയിട്ടുണ്ട്. അപൂർവമായ സാംസ്കാരിക രീതികളാലും, പ്രകൃതി ഭംഗിയാലും ഏറെ ജനപ്രീതി നേടിയെടുക്കാൻ ഈ വിനോദസഞ്ചാര കേന്ദ്രത്തിന് സാധിച്ചിട്ടുണ്ട്. ഒരു നാടിന്റെ വികസനത്തിലും വളർച്ചയിലും വിനോദസഞ്ചാരം മുഖ്യപങ്ക് വഹിക്കുന്നതിനാൽ, എല്ലാവരെയും അരുണാചൽ പ്രദേശിലേക്ക് സ്വാഗതം ചെയ്തിരിക്കുകയാണ് മുഖ്യമന്ത്രി.

Also Read: റെയിൽ ഗതാഗത രംഗത്ത് കുതിപ്പേകാൻ വന്ദേ ഭാരത് സ്ലീപ്പർ എത്തുന്നു: പരീക്ഷണയോട്ടം ഏപ്രിലിൽ?

shortlink

Related Articles

Post Your Comments

Related Articles


Back to top button