Latest NewsNewsIndia

ഹിമാചൽ പ്രദേശിൽ കനത്ത മഞ്ഞുവീഴ്ച: 504 റോഡുകളിൽ ഗതാഗത നിയന്ത്രണം

മഞ്ഞുവീഴ്ച അതിരൂക്ഷമായതോടെ വൈദ്യുതി, ജലവിതരണ പദ്ധതികളും താറുമാറായിട്ടുണ്ട്

ഷിംല: ഹിമാചൽ പ്രദേശിൽ കനത്ത മഞ്ഞുവീഴ്ച ആരംഭിച്ചതോടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സംസ്ഥാനത്തെ 4 ദേശീയപാതകൾ ഉൾപ്പെടെ 504 റോഡുകളാണ് താൽക്കാലികമായി അടച്ചിട്ടിരിക്കുന്നത്. ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചിട്ടുണ്ടെന്ന് സംസ്ഥാനം ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. നിലവിൽ, ഷിംലയിലെ 16 റോഡുകളും, ലാഹൗൾ-സ്പിതിയിലെ 153 റോഡുകളും, കുളുവിലെ 76 റോഡുകളും,മാണ്ഡിയിലെ 44 റോഡുകളും, ചമ്പയിലെ 62 റോഡുകളും, കിന്നൗറിലെ 7 റോഡുകളും കാൻഗ്രയിലെ ഒരു റോഡുമാണ് അടച്ചിട്ടിരിക്കുന്നത്.

മഞ്ഞുവീഴ്ച അതിരൂക്ഷമായതോടെ വൈദ്യുതി, ജലവിതരണ പദ്ധതികളും താറുമാറായിട്ടുണ്ട്. 674 വൈദ്യുതി വിതരണ പദ്ധതികളാണ് തടസ്സപ്പെട്ടിരിക്കുന്നത്. കൂടാതെ, 44 ജലവിതരണ പദ്ധതികളും പ്രതിസന്ധിയിലായിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. നിലവിൽ, ഒൻപത് സ്റ്റേഷനുകളിലെ മഞ്ഞ് നീക്കം ചെയ്യുന്നതിന് ആവശ്യമായ നടപടികൾ പുരോഗമിക്കുകയാണ്. ഈ സ്ഥലങ്ങളിലെല്ലാം 5 അടി വരെ ഉയരത്തിൽ മഞ്ഞുവീഴ്ച ഉണ്ടായിട്ടുണ്ട്.

Also Read: പുരി-സോനേപൂർ പാസഞ്ചർ ട്രെയിൻ സർവീസിന് ഇന്ന് മുതൽ തുടക്കം: ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button