Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsIndia

ഗ്യാൻവാപി: കോടതി നടപടി ആശങ്കാജനകമെന്ന് ഐ.എൻ.എൽ

കോഴിക്കോട്: വാരാണസിയിലെ ഗ്യാൻവാപി പള്ളിയിൽ ഹിന്ദുക്കൾക്ക്​ പൂജ നടത്താൻ അനുമതി നൽകിയ വാരണാസി കോടതിയുടെ നടപടി ആശങ്കാജനകമാണെന്ന് ഐ.എൻ.എൽ. കോടതി വിധി ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക്​ വഴിവെക്കുന്നതാണെന്ന്​ ഐ.എൻ.എൽ സംസ്​ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ. ജഡ്​ജി അജയ്​ കൃഷ്​ണ പദവിയിൽ നിന്ന്​ വിരമിക്കുന്ന ദിവസം നടത്തിയ വിധി പ്രഖ്യാപനം വൻ ഗൂഢാലോചനയുടെ ഭാഗമാണെന്നേ വിലയിരുത്താനാകൂ എന്നും അദ്ദേഹം ആരോപിച്ചു.

1986ൽ ബാബരി മസ്​ജിദ്​ പൂജക്കായി തുറന്നുകൊടുത്ത ഫൈസാബാദ്​ ജില്ലാ കോടതിയുടെ നടപടിക്ക്​ സമാനമാണിത്​. പൂജക്കായുള്ള സജ്ജീകരണം ഒരാഴ്​ചക്കുള്ളിൽ ഒരുക്കണം എന്ന ഉത്തരവ്​ കേൾ​ക്കേണ്ട താമസം മസ്​ജിദി​ന്റെ ബോർഡ്​ മറച്ച്​ ക്ഷേത്ര ബോർഡ്​ സ്​ഥാപിച്ചത്​ കോടതി ഉത്തരവിന്​ പിന്നിലെ ഭരണകൂട ഗൂഢാലോചന വ്യക്​തമാക്കുന്നുണ്ട്​. 1991​ലെ ആരാധനാലയ സംരക്ഷണ നിയമത്തി​ന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഹരജി സു​പ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ്​ കീഴ്​ക്കോടതികൾ, രാജ്യത്തെ വർഗീയാന്തരീക്ഷണം മുതലെടുത്ത്​ നീതിപൂർവകമല്ലാത്ത ഉത്തരവുകൾ പുറപ്പെടുവിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, ഗ്യാൻവാപി മസ്ജിദിന് താഴെ പൂജക്കായി തുറന്ന് കൊടുക്കണമെന്ന വാരണാസി കോടതി വിധി ഞെട്ടലുണ്ടാക്കുന്നതാണെന്ന് കെഎൻഎം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനി വ്യക്തമാക്കിയിരുന്നു. ബാബരി വിധിയുടെ ഞെട്ടലിലിൽ നിന്നും രാജ്യത്തെ മുസ്‌ലിം ന്യുനപക്ഷവും മതനിരപേക്ഷപക്ഷവും കര കയറുന്നതിനു മുമ്പ് തന്നെ ഗ്യാൻവാപി വിധി വന്നത് അങ്ങേയറ്റം പ്രയാസമുണ്ടാക്കുന്നതാണെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button