
അയോധ്യ: ഗ്യാൻവാപി പള്ളിയിൽ ഹിന്ദു വിശ്വാസികൾക്ക് പ്രാർത്ഥന നടത്താൻ അനുമതി നൽകിയ വാരണാസി ജില്ലാ കോടതിയുടെ ഉത്തരവിൽ പ്രതികരിച്ച്നെ ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്. തെറ്റ് തിരുത്തപ്പെട്ടുവെന്ന് അദ്ദേഹം പ്രതികരിച്ചു. അവിടെ മുൻപ് പ്രാർഥനകൾ നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് അത് തുടരണമെന്നാണ് കോടതി ഉത്തരവിട്ടത്. ഹിന്ദു വിശ്വാസികൾക്ക് പൂജ നടത്താനുള്ള അവകാശം ലഭിച്ചത് നല്ല കാര്യമാണെന്നും സത്യം പുറത്തുവന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘പൂജ നിർത്തിയവരും നിർത്തിയ രീതിയും തെറ്റി. പൂജ നടത്താനുള്ള അവകാശം തന്നതിന് കോടതിയോട് നന്ദി പറയുന്നു. സന്തോഷമുള്ള കാര്യമാണ്. പൂജ നിർത്തിവെച്ചത് തെറ്റായിരുന്നു, എന്നാൽ ഇപ്പോൾ തെറ്റ് തിരുത്തപ്പെട്ടു’, അദ്ദേഹം പറഞ്ഞു.
വാരണാസി ജില്ലാ കോടതി ബുധനാഴ്ചയാണ് പൂജ നടത്താൻ അനുമതി നൽകിയത്. മസ്ജിദിലെ സോമനാഥ് വ്യാസ് നിലവറയിലാണ് പൂജ നടത്താന്‍ വാരാണസി ജില്ലാ കോടതി അനുമതി നല്‍കിയത്. പൂജ നടത്തിപ്പിനുള്ള സൗകര്യങ്ങള്‍ ഏഴ് ദിവസത്തിനുള്ളില്‍ ഒരുക്കാന്‍ വാരാണസി ജില്ലാ ഭരണകൂടത്തിന് കോടതി നിര്‍ദേശം നല്‍കി. വാരണാസിയിലെ വേദവ്യാസപീഠ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായ ശൈലേന്ദ്ര കുമാര്‍ പാഠക് വ്യാസ് നല്‍കിയ ഹര്‍ജിയിലാണ് മസ്ജിദിലെ നിലവറയില്‍ പൂജ നടത്താന്‍ വാരാണസി ജില്ലാ കോടതി അനുമതി നല്‍കിയത്.
മസ്ജിദിലെ സോമനാഥ് വ്യാസ് നിലവറയിലുള്ള ശൃങ്കാര്‍ ഗൗരിയിലും ദൃശ്യവും അദൃശ്യവുമായ മറ്റ് വിഗ്രഹങ്ങളിലും പൂജ നടത്താന്‍ അനുമതി തേടിയാണ് പൂജാരി വാരാണസി ജില്ലാ കോടതിയെ സമീപിച്ചത്. ഈ ആവശ്യമാണ് വാരാണസി ജില്ലാ കോടതി അനുവദിച്ചത്.1993 വരെ ഈ നിലവറയില്‍ പൂജ നടത്തിയിരുന്നതായും വ്യാസ് കുടുംബം വാരാണസി ജില്ലാ കോടതിയില്‍ നല്‍കിയിരുന്ന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മസ്ജിദിന്റെ ദക്ഷിണ ഭാഗത്താണ് നിലവില്‍ സീല്‍ ചെയ്തിരിക്കുന്ന സോമനാഥ് വ്യാസ് നിലവറ. പൂജ നടത്തുന്നവര്‍ക്ക് നിലവറയിലേക്ക് പോകുന്നതിനുള്ള ക്രമീകരണം ഒരുക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. പൂജാരി ആരായിരിക്കണമെന്ന് കാശി വിശ്വനാഥ് ട്രസ്റ്റ് ബോര്‍ഡിന് തീരുമാനിക്കാം. ജില്ലാ കോടതി ഉത്തരവിന് എതിരെ അലഹബാദ് ഹൈക്കോടതിയെ സമീപിക്കുമെന്ന് മസ്ജിദ് കമ്മിറ്റി അറിയിച്ച സാഹചര്യത്തില്‍ തടസ്സ ഹര്‍ജി നല്‍കുമെന്ന് ഹിന്ദു വിഭാഗത്തിന്റെ അഭിഭാഷകര്‍ അറിയിച്ചു.
17 നൂറ്റാണ്ടില്‍ ഔറംഗസേബിന്റെ കാലത്തായിരിക്കും മുമ്പുണ്ടായിരുന്ന മന്ദിരം തകര്‍ത്തതെന്നും. ക്ഷേത്രവുമായി ബന്ധപ്പെട്ട് 34 ശില്‍പങ്ങള്‍ കണ്ടെത്തി. ഇതില്‍ തെലുങ്ക്, ദേവനാഗരി, കന്നഡ എന്നി ഭാഷകളിലെ പൗരാണിക ലിഖിതങ്ങളും ഉണ്ട്. രുദ്ര, ജനാര്‍ദന, ഉമേശ്വര എന്നിങ്ങളെ മൂന്ന് ആരാധന മൂര്‍ത്തികളുടെ പേരും കണ്ടെത്തി. ഭൂഗര്‍ഭ അവശിഷ്ടം പരിശോധിക്കാന്‍ ഉപയോഗിക്കുന്ന ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാര്‍ സര്‍വേ എഎസ്‌ഐ നടത്തിയിട്ടുണ്ട്.
Post Your Comments