MollywoodLatest NewsKeralaCinemaNewsEntertainment

‘കസിന്‍സ് ഞങ്ങളുടെ ആദ്യ രാത്രി കുളമാക്കാന്‍ നോക്കിയപ്പോള്‍’: സ്വാസികയെ മുറിയില്‍ പൂട്ടിയിട്ടു – വൈറലായി വീഡിയോ

കഴിഞ്ഞ ദിവസമായിരുന്നു മലയാളികളുടെ പ്രിയങ്കരിയായ നടി സ്വാസിക വിജയും നടന്‍ പ്രേം ജേക്കബും വിവാഹിതരാവുന്നത്. പിന്നാലെ സിനിമാ താരങ്ങളെല്ലാം പങ്കെടുക്കുന്ന വിവാഹ വിരുന്നുകളും സംഘടിപ്പിച്ചു. ഓരോ സ്ഥലങ്ങളില്‍ വച്ചും പല രീതിയിലാണ് താരവിവാഹാഘോഷം നടന്നത്. എന്നാല്‍ ഇവരുടെ ഏറ്റവും രസകരമായ നിമിഷത്തിന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സ്വാസികയുടെയും പ്രേമിന്റെയും ആദ്യരാത്രി കുളമാക്കിയ കസിന്‍സിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.

‘കസിന്‍സ് ഞങ്ങളുടെ ആദ്യ രാത്രി കുളമാക്കാന്‍ നോക്കിയപ്പോള്‍’ എന്നും പറഞ്ഞാണ് ഇന്‍സ്റ്റാഗ്രാമിലൂടെ സ്വാസികയും പ്രേമും ഒരു വീഡിയോ പങ്കുവെച്ചത്. കല്യാണം കഴിഞ്ഞതിന് ശേഷം ഇരുവരും ഉറങ്ങാന്‍ വരുന്നതിന് മുന്‍പാണ് കസിന്‍സ് ചേര്‍ന്ന് താരങ്ങള്‍ക്ക് ഒരു പണി കൊടുക്കുന്നത്. ആദ്യം സ്വാസികയെ തന്ത്രപൂര്‍വ്വം റൂമിലേയ്ക്ക് കൂട്ടി കൊണ്ട് വരികയും മുറിയുടെ അകത്തിട്ട് പൂട്ടുകയും ചെയ്യുകയാണ്. ശേഷം താക്കോല്‍ ഒളിപ്പിച്ച് വെക്കുകയാണ്. അതിന് ശേഷമാണ് പ്രേമിനെ ഇങ്ങോട്ട് കൂട്ടികൊണ്ട് വരുന്നത്. താക്കോല്‍ എവിടെയാണ് ഒളിപ്പിച്ച് വച്ചത് അത് കണ്ടുപിടിക്കാനുള്ള ടാസ്‌ക് ആണ് പ്രേമിന് കൊടുത്തത്. ഒരുപാട് നേരം തപ്പി നടന്നതിന് ശേഷമാണ് നടന്‍ താക്കോല്‍ കണ്ടെത്തുന്നത്. ശേഷം റൂം തുറന്ന് ഭാര്യയെ മോചിപ്പിക്കുകയും ചെയ്തു. മുറിയുടെ വാതിലില്‍ ഗ്ലാസിന്റേതായത് കൊണ്ട് അകത്ത് നിന്നും സ്വാസിക ഇതെല്ലാം കണ്ട് കൊണ്ടിരിക്കുകയായിരുന്നു.

സ്വാസിക ഒരു ദിവസം മുഴുവന്‍ കാത്തിരുന്നപ്പോള്‍ ഞങ്ങളൊരു ടാസ്‌ക് കൊടുത്തു എന്ന ക്യാപ്ഷനിലാണ് കസിന്‍സ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ഇത്തരം കുസൃതികള്‍ ഇരുവരും ആസ്വദിക്കുക കൂടി ചെയ്തതോടെ എല്ലാവര്‍ക്കും സന്തോഷമായി. കൂട്ടുകാരും ബന്ധുക്കളുമെല്ലാം ചേര്‍ന്ന് സ്വാസികയുടെയും പ്രേമിന്റെയും വിവാഹം ഗംഭീരമായി ആഘോഷിച്ചുവെന്ന് ഇതില്‍ നിന്നും വ്യക്തമാവുകയാണ്. വിവാഹവേദിയില്‍ മാത്രമല്ല ഓരോ സമയവും വലിയ ആഘോഷത്തിന്റേതാക്കി മാറ്റുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button