എല്ലാവർക്കും ചെടികൾ ഇഷ്ടമാണല്ലോ. ചെടികൾ ഇഷ്ടം ഇല്ലാത്തവരായി ആരും തന്നെ കാണില്ല. ഇൻഡോർ പാന്റ് ആണെങ്കിലും ഔട്ട്ഡോർ പ്ലാന്റുകൾ ആണെങ്കിലും എല്ലാവരുടെയും വീടുകളിൽ ചെടികൾ ഉറപ്പായിട്ടും ഉണ്ടായിരിക്കും. സ്നേക് പ്ലാന്റ് അല്ലെങ്കിൽ സർപ്പപോള എന്നറിയപ്പെടുന്ന ചെടിയുടെ വിശേഷങ്ങൾ എന്തൊക്കെ ആണെന്ന് പരിചയപ്പെടാം. ഈ ചെടിയുടെ ഇലകൾ ശ്രദ്ധിക്കുകയാണെങ്കിൽ സർപ്പത്തിന് പടം പൊളിച്ചതു പോലെ ഇരിക്കുന്നതായി കാണാം.
മാത്രവുമല്ല പണ്ടുകാലങ്ങളിലെ വൈദ്യൻമാർ വിഷ ദംശനത്തിന് ഇതിനെ മരുന്നായി ഉപയോഗിച്ചിരുന്നു. അതുകൊണ്ടാണ് ഇവയ്ക്ക് ഈ ഒരു പേര് വരാൻ കാരണം.പകൽ സമയത്ത് യാതൊരു പ്രവർത്തനങ്ങളും ചെയ്യാതിരിക്കുന്ന ഒരു ചെടിയാണ് ഇവ. ഇവയുടെ ഹോളുകൾ എല്ലാം അടഞ്ഞു ഇരിക്കുകയായിരിക്കും. എന്നാൽ രാത്രി സമയത്ത് ഈ ഹോളുകൾ തുറക്കുകയും ഓക്സിജൻ പുറപ്പെടുവിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഈ ചെടിയെ പുറത്തു വയ്ക്കരുത് എന്നും അകത്തു തന്നെ വെക്കണം എന്നും പറയപ്പെടുന്നു.
രാത്രി സമയങ്ങളിൽ ആൽ മരത്തിനു ചുവട്ടിൽ കിടന്നുറങ്ങരുത് എന്ന് പറയുന്നതിന് കാരണം രാത്രി സമയങ്ങളിൽ അവ കാർബൺഡൈഓക്സൈഡ് പുറപ്പെടുവിക്കുന്നത് മൂലമാണ്. മിക്ക ചെടികളും കാർബൺഡയോക്സൈഡ് ആണ് പുറപ്പെടുവിക്കുന്നത് എങ്കിലും സർപ്പപോള ഓക്സിജനാണ് പുറപ്പെടുവിക്കുന്നത്. ഇത് നമുക്ക് ഏറ്റവും ആരോഗ്യഗുണങ്ങൾ നൽകുന്ന ഒന്നാണ്. മറ്റൊന്ന് ഈ ചെടി വീട്ടിൽ ഉണ്ടെങ്കിൽ പാമ്പ് വരികയില്ലെന്നാണ്. ഇതിന്റെ ശാസ്ത്രീയ വശങ്ങൾ ഇനിയും കണ്ടെത്താൻ ഇരിക്കുന്നതേയുള്ളു.
Post Your Comments