Latest NewsNewsIndia

പ്രതിരോധ രംഗത്ത് കരുത്തറിയിക്കാൻ ഭാരതം, റാഫേൽ യുദ്ധവിമാനങ്ങൾ തദ്ദേശീയമായി നിർമ്മിക്കും

ആറ് എയർ മിസൈൽ വഹിക്കാനുള്ള ശേഷിയുള്ളവയാണ് റാഫേൽ യുദ്ധവിമാനങ്ങൾ

ഇന്ത്യൻ പ്രതിരോധ മേഖലയെ കൂടുതൽ ശക്തമാക്കാനുള്ള നടപടികളുമായി കേന്ദ്രസർക്കാർ. റാഫേൽ യുദ്ധവിമാനങ്ങൾ തദ്ദേശീയമായി നിർമ്മിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനങ്ങൾ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പങ്കുവെച്ചിരുന്നു. നാഗ്പൂരിലെ മിഹാൻ-സെസിൽ ഫ്രഞ്ച് കമ്പനിയായ ദസ്സാൾട്ടാണ് യുദ്ധവിമാനങ്ങൾ നിർമ്മിക്കുക. ഇതോടെ, വ്യോമസേനയ്ക്ക് ഇന്ത്യയിൽ നിർമ്മിച്ച യുദ്ധവിമാനങ്ങൾ പറത്താനാകും. അനിൽ ധീരുഭായ് അംബാനി റിലയൻസ് ഗ്രൂപ്പുമായി സഹകരിച്ചാണ് ദസ്സാൾട്ട് കമ്പനി പദ്ധതി പൂർത്തിയാക്കുക.

ആറ് എയർ മിസൈൽ വഹിക്കാനുള്ള ശേഷിയുള്ളവയാണ് റാഫേൽ യുദ്ധവിമാനങ്ങൾ. വായുവിൽ നിന്ന് വായുവിലേക്കും, കരയിലേക്കും ആക്രമണം നടത്താനുള്ള കഴിവ് ഇവയ്ക്ക് ഉണ്ട്. റാഫേൽ യുദ്ധവിമാനങ്ങളുടെ പരമാവധി വേഗത മണിക്കൂറിൽ 1,912 കിലോമീറ്ററാണെങ്കിലും, യുദ്ധ മേഖലയിൽ ഇവ 1,850 കിലോമീറ്ററായി ചുരുങ്ങും. ആഗോള തലത്തിൽ ഇതിനോടകം നിരവധി റേറ്റിംഗുകൾ സ്വന്തമാക്കാൻ റാഫേൽ യുദ്ധവിമാനങ്ങൾക്ക് സാധിച്ചിട്ടുണ്ട്.

Also Read: കൊടും തണുപ്പിലും സഞ്ചാരികളെ വരവേറ്റ് മൂന്നാർ! താപനില പൂജ്യം ഡിഗ്രി സെൽഷ്യസിനടുത്ത്

റാഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കുമ്പോൾ ചില മാറ്റങ്ങൾ വരുത്തിയേക്കുമെന്നാണ് സൂചന. 2022 ജൂലൈ ഗോവയിലെ ഐഎൻഎസ് ഹൻസയിലെ റാഫേൽ-എം നിരവധി പരീക്ഷണങ്ങൾ നടത്തിയിരുന്നു. അത്യാധുനിക സജ്ജീകരണങ്ങൾ ഉള്ള റാഫേൽ യുദ്ധവിമാനങ്ങൾക്ക് പറന്നുകൊണ്ടുതന്നെ താഴെയുള്ള ദൃശ്യങ്ങൾ പകർത്താനും, അവ സേനാ കേന്ദ്രങ്ങളിലേക്ക് അയക്കാനും സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button