അയോധ്യ ഡിവിഷനിലെ ദേവർഘട്ട് ഉടൻ നവീകരിക്കാനൊരുങ്ങി യുപി സർക്കാർ. ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് പിന്നാലെയാണ് ദേവർഘട്ടിലെ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ട സൂചനകൾ യുപി സർക്കാർ നൽകിയത്. ഇതിനായി 28.86 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. സുൽത്താൻപൂരിലെ ഗോമതി നദീതീരത്താണ് ദേവർഘട്ട് സ്ഥിതി ചെയ്യുന്നത്. ദേവർഘട്ടിലേക്കുളള ഗതാഗത സൗകര്യങ്ങൾ സുഗമമാക്കുന്നതിനായി പാലങ്ങളും റോഡുകളും നവീകരിക്കും.
ഭഗവാൻ ശ്രീരാമന്റെ പുത്രനായ മഹാരാജ് കുശിന്റെ സ്ഥലമായാണ് സുൽത്താൻപൂർ അറിയപ്പെടുന്നത്. ഇതിനു മുൻപ് സീതാദേവിയുടെ വിശ്രമകേന്ദ്രം എന്ന് വിശേഷിപ്പിച്ചിരുന്ന സീത കുണ്ഡ് ഘട്ട് നവീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ദേവർഘട്ടിന്റെ നവീകരണ പ്രവർത്തനങ്ങൾക്കും തുടക്കമിടുന്നത്. ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ നിരവധി ഭക്തരെയാണ് ദേവർഘട്ടിലേക്ക് ആകർഷിക്കാൻ കഴിയുക. നവീകരണ പ്രവർത്തനങ്ങളോടൊപ്പം സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള പ്രത്യേക സംവിധാനത്തിനും സർക്കാർ രൂപം നൽകിയിട്ടുണ്ട്.
Also Read: കര്‍ത്തവ്യപഥില്‍ രാജ്യം കണ്ടത് സ്ത്രീശാക്തീകരണം: മന്‍ കി ബാതില്‍ പ്രധാനമന്ത്രി
Post Your Comments