Latest NewsKeralaIndia

വർക്കലയിൽ മോഷ്ടാവായ നേപ്പാൾ സ്വദേശിയെ ആൾക്കൂട്ടം മർദ്ദിച്ചു, പോലീസ് കസ്റ്റഡിയിൽ മരിച്ചു

തിരുവനന്തപുരം : നേപ്പാൾ സ്വദേശി പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച സംഭവത്തിൽ നാട്ടുകാരുടെ മർദ്ദനമാണ് മരണകാരണമെന്ന് സംശയം. വർക്കലയിൽ മോഷണക്കേസിൽ പിടിയിലായ രാംകുമാറിനെയും ജനക് ഷായെയും നാട്ടുകാർ ക്രൂരമായി മർദ്ദിച്ചുവെന്ന നിഗമനത്തിലാണ് പോലീസ്. കസ്റ്റഡിയിൽ വച്ച് മർദ്ദനമുണ്ടായിട്ടില്ലെന്നാണ് പോലീസിന്റെ വാദം.

ബുധനാഴ്ച വൈകിട്ട് നാല് മണിയോടെ തിരുവനന്തപുരം അയിരൂർ പോലീസ് കോടതിയിൽ രാംകുമാറിനെ ഹാജരാക്കവെയാണ് ഇയാൾ കുഴഞ്ഞു വീണത്. തുടർന്ന് വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മോഷണം കഴിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ വീടിനോട് ചേർന്നുള്ള കമ്പിവേലിയിൽ കുരുങ്ങി അവശനിലയിൽ നാട്ടുകാരാണ് പോലീസിന് കൈമാറിയത്. കൂട്ടുപ്രതിയെ തൊട്ടടുത്ത ദിവസം രാവിലെയും പിടികൂടി. ഭാഗമായോ ജനക് ഷായുടെ കാലിന് ഒടിവ് സംഭവിച്ചിട്ടുണ്ട്. മരിച്ച രാംകുമാറിന്റെ നിലയും മോശമായിരുന്നു. ഇതാണ് നാട്ടുകാർ ഇവരെ മർദ്ദിച്ചിരുന്നോ എന്ന സംശയം ബലപ്പെടുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button