Latest NewsNewsIndiaCrime

സർക്കാരിന്റെ അഴിമതികളെ ചോദ്യം ചെയ്തു : മാദ്ധ്യമ പ്രവര്‍ത്തകനെ ബൈക്കിലെത്തിയ സംഘം വെട്ടി പരിക്കേല്‍പ്പിച്ചു

സംഭവത്തിന് മണിക്കൂറുകള്‍ക്ക് മുമ്പും തന്നെ രണ്ട് പേർ പിന്തുടരുന്നതായി നേശ പ്രഭു പോലീസില്‍ അറിയിച്ചിരുന്നു

ചെന്നൈ: തമിഴ്നാട് സർക്കാരിന്റെ അഴിമതികളെ ചോദ്യം ചെയ്ത മാദ്ധ്യമപ്രവർത്തകന് നേരെ ആക്രമണം. ന്യൂസ് 7 ചാനലിന്റെ തിരുപ്പൂർ റിപ്പോർട്ടർ നേശ പ്രഭുവിന് നേരെയാണ് ആക്രമണം നടന്നത്.

തിരുപ്പൂർ പല്ലടത്ത് വച്ച് ബുധനാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. ബൈക്കിലെത്തിയ സംഘം നേശപ്രഭുവിനെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മാദ്ധ്യമപ്രവർത്തകൻ ആശുപത്രിയില്‍ ചികിത്സയിലാണ്.

read also: ഗ്യാൻവാപി പള്ളി നിർമ്മിക്കുന്നതിന് മുമ്പ് അവിടെ ഹിന്ദു ക്ഷേത്രം ഉണ്ടായിരുന്നു: പുരാവസ്തു സർവേ റിപ്പോർട്ട്

തമിഴ്നാട് സർക്കാരിന്റെ കീഴിലുള്ള മദ്യ വില്പനശാലയില്‍ അനധികൃതമായി മദ്യ വില്പന നടക്കുന്നുണ്ടെന്ന റിപ്പോർട്ട് നേശ പ്രഭു പുറത്തു വിട്ടതിനു പിന്നാലെ ഭീഷണി ഉയർന്നിരുന്നു. തന്നെ പിന്തുടരുന്ന സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങളും നമ്ബർ പ്ലേറ്റില്ലാത്ത ബൈക്കിന്റെ വീഡിയോയും ഉള്‍പ്പെടെ നേശ പ്രഭു പോലീസിന് കൈമാറുകയും പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ പോലീസ് വേണ്ട നടപടികൾ എടുത്തിരുന്നില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്.

സംഭവത്തിന് മണിക്കൂറുകള്‍ക്ക് മുമ്പും തന്നെ രണ്ട് പേർ പിന്തുടരുന്നതായി നേശ പ്രഭു പോലീസില്‍ അറിയിച്ചിരുന്നു. എന്നാല്‍, തങ്ങള്‍ അടുത്ത് തന്നെയുണ്ടെന്നായിരുന്നു പോലീസിന്റെ മറുപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button