KeralaLatest News

പൂച്ചെണ്ട് നൽകി സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, നയപ്രഖ്യാപനം ഒറ്റ മിനുട്ടിൽ അവസാനിപ്പിച്ച് ഗവർണർ

തിരുവനന്തപുരം: നയപ്രഖ്യാപനം ഒറ്റ മിനുട്ടിൽ അവസാനിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അവസാന പാരഗ്രാഫ് മാത്രമാണ് അദ്ദേഹം വായിച്ചത്. കേരള നിയമസഭയിലെ അപൂർവമായ നയപ്രഖ്യാപനങ്ങളിൽ ഒന്നായിരുന്നു ഇന്ന് കണ്ടത്. ഗവർണറെ പൂച്ചെണ്ട് നൽകിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചത്.

സ്പീക്കറും മന്ത്രി കെ രാധാകൃഷ്ണനും ഒപ്പമുണ്ടായിരുന്നു . എന്നാൽ മുഖത്ത് നോക്കി ചിരിക്കാനോ ഹസ്തദാനം നൽകാനോ ഗവർണർ തയാറായില്ല. ഗവർണറുടെ അസംതൃപ്തി ആദ്യം മുതൽക്കേ പ്രകടമായിരുന്നു. ഇടഞ്ഞു നില്‍ക്കുന്ന ഗവര്‍ണര്‍ പ്രസംഗത്തിന്‍റെ കരട് മാറ്റങ്ങളില്ലാതെ അംഗീകരിച്ചിരുന്നു.

തുടര്‍ന്ന് വേഗത്തില്‍ സ്പീക്കറുടെ ഡയസിലേക്കെത്തി. ദേശീയ ഗാനം ആലപിച്ചതിന് പിന്നാലെ പ്രതിപക്ഷ നിരയില്‍നിന്ന് എല്ലാം ഒത്തുതീര്‍പ്പാക്കിയോ എന്നതടക്കമുള്ള ചോദ്യങ്ങളുയര്‍ന്നു. നയപ്രഖ്യാപന പ്രസംഗത്തിനായി ഗവര്‍ണര്‍ എണീറ്റപ്പോഴായിരുന്നു ഇത്.

തുടര്‍ന്ന് ഗൗരവ ഭാവത്തോടെ പ്രതിപക്ഷ ഭാഗത്തേക്ക് നോക്കിയ ഗവര്‍ണര്‍ ആമുഖമായി കുറച്ച് വാചകങ്ങള്‍ പറയുകയും താന്‍ അവസാന ഖണ്ഡിക വായിക്കുകയാണെന്ന് അറിയിക്കുകയും ചെയ്തു. അവസാന ഖണ്ഡിക വായിച്ച ഉടന്‍ തന്നെ ഗവര്‍ണര്‍ നിയമസഭ വിട്ടിറങ്ങുകയും ചെയ്തു.

നയപ്രഖ്യാപനത്തില്‍ കേന്ദ്രവിവേചനത്തില്‍ രൂക്ഷവിമര്‍ശനമടക്കം ഉണ്ടായിരുന്നു. സര്‍ക്കാര്‍ അയച്ചുകൊടുത്ത പ്രസംഗം ഗവര്‍ണര്‍ അതേപടി അംഗീകരിക്കുകയും ചെയ്തിരുന്നു.

നിയമസഭാ മന്ദിരത്തിൽ നിന്ന് പുറത്തേക്കിറങ്ങിയ ഗവർണറെ മുഖ്യമന്ത്രിയും സ്പീക്കറും ചേർന്ന് യാത്രയാക്കി. അതേസമയം, സർക്കാരുമായി ഉടക്ക് ആവർത്തിക്കുന്ന നിലപാട് സ്വീകരിച്ച ​ഗവർണർ മാധ്യമങ്ങളോട് പ്രതികരിച്ചില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button