KeralaLatest NewsIndia

ചുമരിൽ തലയിടിച്ചെന്ന് സ്കൂൾ അധികൃതർ, ശരീരത്തിൽ മാരക പരിക്കുകൾ, ബെംഗളൂരുവിൽ 4 വയസുകാരിയായ മലയാളി കുട്ടിയുടെ നില ഗുരുതരം

ബെംഗളൂരു: ബെംഗളൂരു ചെല്ലക്കരയിൽ സ്വകാര്യ സ്‌കൂൾ കെട്ടിടത്തിനു മുകളിൽനിന്നും വീണ് നാലുവയസുകാരിയായ മലയാളി വിദ്യാർത്ഥിനിയുടെ നില ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടി കഴിയുന്നത്. കോട്ടയം മണിമല സ്വദേശി ജിന്റോ ടോമി ജോസഫിന്റെ മകൾ ജിയന ആൻ ജിജോയ്ക്കാണ് ഗുരുതരമായി പരുക്കേറ്റത്. സ്‌കൂൾ അധികൃതരുടെ അലംഭാവമാണ് അപകടത്തിന് ഇടയാക്കിയതെന്ന് കുടുംബം ആരോപിച്ചു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവർക്ക് പരാതി നൽകി.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഹെന്നൂർ ചലിക്കരെ ഡൽഹി പ്രീ സ്കൂളിൽ കളിക്കുന്നതിനിടെ കുട്ടി ചുമരിൽ തലയടിച്ച് വീണെന്നാണ് സ്കൂൾ അധികൃതർ മാതാപിതാക്കളെ അറിയിച്ചത്. എന്നാൽ, ഉയരത്തിൽ നിന്ന് വീണപ്പോഴുള്ള മാരകമായ പരുക്കുകളാണ് കുട്ടിയുടെ ദേഹത്തുള്ളതെന്ന് ഡോക്ടർമാർ പറഞ്ഞതായി ബന്ധുക്കൾ പറഞ്ഞു. രണ്ടാം നിലയിലെ ടെറസിൽ നിന്ന് താഴേക്ക് വീണതായി സംശയിക്കുന്നെന്നും പരാതിയിൽ പറയുന്നു.

സംഭവത്തിൽ രണ്ട് ആയമാരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. അതേസമയം, സംഭവത്തിൽ സ്‌കൂൾ അധികൃതർക്കെതിരെ വിമർശനവുമായി ജിയന്ന ആൻ ജിജോയുടെ കുടുംബം രംഗത്തെത്തി. സ്‌കൂൾ അധികൃതരുടെ അലംഭാവമാണ് അപകടത്തിന് ഇടയാക്കിയതെന്ന് കുടുംബം ആരോപിച്ചു. കുട്ടികളെ നോക്കാൻ രണ്ട് ആയമാരുണ്ടായിരുന്നിട്ടും കുട്ടി എങ്ങനെയാണ് കെട്ടിടത്തിന് മുകളിലെത്തിയതെന്നാണ് കുടുംബം ഉന്നയിക്കുന്ന സംശയം.

കെട്ടിടത്തിന് മുകളിൽ നിന്ന് കുട്ടി വീണിട്ടും അടുത്തുള്ള ക്ലിനിക്കിൽ മാത്രമാണ് കുട്ടിയെ എത്തിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടും കുട്ടിയെ ആശുപത്രിയിൽ എത്തിച്ചില്ലെന്നും വീട്ടുകാർ ഇടപെട്ട് എത്തിക്കുമ്പോഴേക്കും കുട്ടിയുടെ ആരോഗ്യനില വഷളായെന്നും കുടുംബം പറയുന്നു. നിലവിൽ കുട്ടിയുടെ ആരോഗ്യനില വഷളായി തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button