റോം: വിവാഹച്ചടങ്ങില്‍ നൃത്തം പോലുള്ള ആഘോഷങ്ങൾ ഇപ്പോൾ സജീവമാണ്. എന്നാൽ നൃത്തം ചെയ്യുന്നതിനിടയിൽ വിവാഹ വേദി തകർന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. വധൂവരന്മാരും അതിഥികളും ഉള്‍പ്പെടെ മുപ്പതോളം പേർ 25 അടി താഴ്ചയിലേക്ക് വീണു.
ഇറ്റലിയിലെ പിസ്റ്റോയയിലെ പ്രസിദ്ധമായ ജിയാചെറിനോ ആശ്രമത്തില്‍ വച്ചായിരുന്നു വിവാഹം. കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലായിരുന്നു വിവാഹവേദി ഒരുക്കിയത്. ഒരുപാടുപേർ കയറിയതോടെ ഭാരം താങ്ങാനാവാതെ വേദി പൊളിഞ്ഞ് വീഴുകയായിരുന്നു. ആറുപേരുടെ പരിക്ക് ഗുരുതരമാണ്. ചടങ്ങില്‍ 150ഓളം പേരെ ക്ഷണിച്ചിരുന്നുവെന്നു വരൻ പൗലോ മുഗ്നൈനിയും വധു വലേരിയ യെബാരയും പറയുന്നു.
READ ALSO: ഇസ്രായേൽ-ഹമാസ് സംഘർഷം ഇന്ത്യയുടെ സാമ്പത്തിക താൽപ്പര്യങ്ങളെ നേരിട്ട് ബാധിക്കുന്നു: യുഎൻഎസ്‌സി
‘നൃത്തം ചെയ്ത് സന്തോഷത്തോടെ നില്‍ക്കുമ്പോഴാണ് സ്റ്റേജ് പൊളിഞ്ഞുവീണത്. ആദ്യം എന്ത് സംഭവിച്ചു എന്ന് മനസിലായില്ല. ചുറ്റും ഇരുട്ടായിരുന്നു. എന്റെ പുറത്തേക്ക് ഒരുപാടുപേർ വന്നുവീണു. പൊളിഞ്ഞ സ്റ്റേജിന്റെ ഭാഗങ്ങളും ശരീരത്തിലേക്ക് വീഴുന്നുണ്ടായിരുന്നു. ‘ – പൗലോ മുഗ്നൈനി പറഞ്ഞു.
Post Your Comments