KeralaLatest NewsNews

തിരുവല്ലത്ത് ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവും കുടുംബവും പിടിയില്‍

തിരുവനന്തപുരം: തിരുവല്ലത്ത് ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവും, ഭര്‍ത്താവിന്റെ മാതാപിതാക്കളും പിടിയില്‍. തിരുവല്ലം സ്വദേശികളായ നൗഫല്‍, ഇയാളുടെ മാതാപിതാക്കളായ നജീബ്, സുനിത എന്നിവരാണ് പിടിയിലായത്. 3 ആഴ്ചയായി ഇവര്‍ ഒളിവിലായിരുന്നു.

Read Also: സിഗ്നലിംഗ് പോയിന്റിലെ പ്രശ്നം പരിഹരിക്കുന്നതിനിടെ ട്രെയിൻ ഇടിച്ചു, 3 റെയിൽവേ ജീവനക്കാർക്ക് ദാരുണാന്ത്യം

കാട്ടാക്കടയ്ക്കടുത്ത് കണ്ടലയിലെ ഒരു വീട്ടില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. കര്‍ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രതികള്‍ മാറി താമിസിച്ച് വരികയായിരുന്നു. ഈ മാസം 25-ാം തിയതിയാണ് പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നതിനായി തിരിച്ച് തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് നൗഫലും കുടുംബവും പിടിയിലായത്.

ഡിസംബര്‍ 26-നായിരുന്നു തിരുവല്ലത്തെ വീട്ടില്‍ ഷാഹിന ആത്മഹത്യ ചെയ്തത്. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു. യുവതി ആത്മഹത്യ ചെയ്തതിനു പിന്നാലെയാണ് നൗഫലും കുടുംബവും ഒളിവില്‍ പോയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button