താരനും മുടികൊഴിച്ചിലിനും പരിഹാരം അടുക്കളയിൽ: കഞ്ഞിവെള്ളം മാത്രം മതി, ഇങ്ങനെ ഉപയോഗിക്കൂ

കഞ്ഞിവെള്ളത്തിലെ വിറ്റാമിനുകളും ധാതുക്കളും മുടിയ്ക്കും മികച്ച രീതിയില്‍ പോഷണം നല്‍കുന്നു.

യുവത്വം ഏറ്റവും അധികം നേരിടുന്ന ഒരു പ്രശ്നമാണ് മുടിയുടെ സംരക്ഷണം. പ്രധാനമായും പലരെയും അലട്ടുന്നത് മുടികൊഴിച്ചിലും താരനുമാണ്. മുടിക്ക് പോഷണവും ഗുണനിലവാരവും നല്‍കുന്നതിന് കഞ്ഞി വെള്ളം മികച്ചതാണ്.

കേടായ മുടി നന്നാക്കുന്ന ഇനോസിറ്റോള്‍ എന്ന ഘടകം കഞ്ഞി വെള്ളത്തില്‍ അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ കഞ്ഞിവെള്ളത്തിലെ വിറ്റാമിനുകളും ധാതുക്കളും മുടിയ്ക്കും മികച്ച രീതിയില്‍ പോഷണം നല്‍കുന്നു.

read also: രാമൻ ജനിച്ച സ്ഥലത്ത് ക്ഷേത്രം വേണമെന്ന് പല ഹിന്ദുക്കളും ആഗ്രഹിച്ചിരുന്നു: ശശി തരൂർ

കുറച്ച്‌ കഞ്ഞി വെള്ളത്തില്‍ ഓറഞ്ചിന്റെ തൊലി പൊടിച്ചത് നന്നായി യോജിപ്പിച്ച്‌ മുടിയില്‍ തേച്ച്‌ പിടിപ്പിക്കുക. 20 മിനുട്ടിന് ശേഷം കഴുകി കളയുക. കഞ്ഞി വെള്ളത്തിനൊപ്പം, ഓറഞ്ച് പൊടി ചേർത്ത് ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യം വീണ്ടെടുക്കുകയും തിളക്കമുള്ളതും നീളമുള്ളതും കട്ടിയുള്ളതുമായ മുടി വളർച്ചയ്ക്കും സഹായിക്കും.

അതുപോലെ തന്നെ കഞ്ഞി വെള്ളവും . ഫോളിക് ആസിഡ്, സള്‍ഫർ, വിറ്റാമിൻ സി തുടങ്ങിയ അടങ്ങിയ സവാള നീരും ചേർത്ത് തലയില്‍ പുരട്ടി മസാജ് മുടി കൊഴിച്ചില്‍ കുറയ്ക്കാൻ ചെയ്യുന്നത് സഹായിക്കും.

Share
Leave a Comment