![](/wp-content/uploads/2024/01/prana-prathishta-2.jpg)
അയോധ്യ: അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ രാം ലല്ലയുടെ വിഗ്രഹം അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഭിമാനം വാനോളം. ഭാരതഹൃത്തിൽ ഭവ്യമന്ദിരം ഉയർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മഹനീയ സാന്നിധ്യത്തിലാണ് രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ രാം ലല്ലയെ പ്രതിഷ്ഠിച്ചത്. കാശിയിലെ ഗണേശ്വർ ശാസ്ത്രി ദ്രാവിഡിന്റെ മേൽനോട്ടത്തിൽ പണ്ഡിറ്റ് ലഷ്മീകാന്ത് ദീക്ഷിതാണ് പൂജകൾക്ക് നേതൃത്വം നൽകിയത്. വിഗ്രഹം അനാച്ഛാദനം ചെയ്ത ശേഷം പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ശ്രീരാമന് പ്രണാമം അർപ്പിച്ചു. രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ പ്രമാണിച്ച് ബി.ജെ.പി നേതാക്കൾ രാമേശ്വരം ശങ്കരമഠത്തിൽ പ്രത്യേക പൂജ സംഘടിപ്പിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി 11 മണിയോടെ ക്ഷേത്രനഗരിയിലെത്തിയിരുന്നു. 12 ന് പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് തുടക്കം കുറിക്കുകയായിരുന്നു. അയോധ്യയിലെ രാമക്ഷേത്രത്തിൽ നടന്നുകൊണ്ടിരുന്ന ഗണേശപൂജയ്ക്ക് ശേഷം പ്രതിഷ്‌ഠാ ചടങ്ങിനായി മുഖ്യ സേവകൻ നരേന്ദ്ര മോദി രാം ലല്ലയുടെ ‘സങ്കല്പം’ ഏറ്റുവാങ്ങി. ശേഷമായിരുന്നു രാം ലല്ലയുടെ പ്രാണ പ്രതിഷ്ഠാ. പ്രധാനമന്ത്രിയുടെ ചുണ്ടിൽ നിന്നും മന്ത്രോച്ചാരണങ്ങൾ മുഴങ്ങിക്കൊണ്ടിരുന്നു.
ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് ശേഷം ഒരു മണിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിക്കപ്പെട്ട അതിഥികളെ അഭിസംബോധന ചെയ്യും. പിന്നീട് കുബേർ തില ക്ഷേത്രദർശനം കൂടി കഴിഞ്ഞാണ് പ്രധാനമന്ത്രി അയോദ്ധ്യയിൽ നിന്ന് മടങ്ങുക.
ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമാണ് ഇന്ന് രാമക്ഷേത്രത്തിലെത്താൻ അനുമതിയുള്ളൂ. പ്രമുഖരുൾപ്പടെ പലർക്കും ഇന്ന് സംബന്ധിക്കാൻ കഴിയില്ല. എന്നിരുന്നാലും ചടങ്ങുകളുടെ ദൃശ്യങ്ങളും വീഡിയോകളും തത്സമയം കാണാൻ രാജ്യത്തെ കോടാനുകോടി ഭക്തർക്ക് സാധിച്ചു. രാജ്യത്തിന്റെ അകത്തും പുറത്തും ഇതിനായി വൻ സജ്ജീകരണങ്ങളാണ് ചടങ്ങുകൾ കാണാനായി ഒരുക്കിയിരിക്കുന്നത്. DD ന്യൂസിലും DD നാഷണൽ ചാനലുകളിലും യൂട്യൂബിലും ചടങ്ങിന്റെ തത്സമയ സംപ്രേഷണം കാണാവുന്നതാണ്. സരയു ഘട്ടിന് സമീപമുള്ള രാം കി പൈഡി, കുബേർ തിലയിലെ ജടായു പ്രതിമ എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ ആണ് സംപ്രേക്ഷണം ചെയ്യുന്നത്. ലക്ഷക്കണക്കിന് ഭക്തർ ഇന്ന് അയോധ്യയിൽ ഒത്തുകൂടിയതിനാൽ, രാമപഥത്തിലെയും ഭക്തി പാതയിലെയും എല്ലാ കടകളിലും ശ്രീരാമന്റെയോ ഹനുമാൻ, സ്വസ്തിക, ഒരു ശംഖ്, ത്രിശൂലം, അല്ലെങ്കിൽ ഒരു കുങ്കുമ പതാക എന്നിവയുടെ ഓരോ പെയിന്റിംഗും ഉണ്ട്. അയോദ്ധ്യ നഗരവീഥിയിലെങ്ങും ശ്രീമാന്റെ ചിത്രങ്ങളാണ്.
Post Your Comments