അയോദ്ധ്യ: ലോകമെമ്പാടും പ്രാണ പ്രതിഷ്ഠ ചടങ്ങിന്റെ ആഘോഷ നിറവിലാണ്. ഓരോ ശ്രീരാമഭക്തനും ഇന്നേ ദിനം അയോദ്ധ്യയുടെ മണ്ണിലെത്താൻ കൊതിക്കുകയാണ്. കൃത്യം ഉച്ചയ്ക്ക് 12:29:8 ന് പ്രാണ പ്രതിഷ്ഠ ചടങ്ങ് നടന്നു. പവിത്രമായ അഭിജിത്ത് മുഹൂര്‍ത്തമായിരുന്നു ഇതിനായി തിരഞ്ഞെടുത്തിരുന്നത്. 84 സെക്കന്‍ഡാണ് പ്രാണ പ്രതിഷ്ഠാ മുഹൂര്‍ത്തം. അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാം ലല്ല വിഗ്രഹം അനാച്ഛാദനം ചെയ്യുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി 11 മണിയോടെ ക്ഷേത്രനഗരിയിലെത്തിയിരുന്നു. 12 ന് പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് തുടക്കം കുറിക്കുകയായിരുന്നു. അയോധ്യയിലെ രാമക്ഷേത്രത്തിൽ നടന്നുകൊണ്ടിരുന്ന ഗണേശപൂജയ്ക്ക് ശേഷം പ്രതിഷ്‌ഠാ ചടങ്ങിനായി മുഖ്യ സേവകൻ നരേന്ദ്ര മോദി രാം ലല്ലയുടെ ‘സങ്കല്പം’ ഏറ്റുവാങ്ങി. ശേഷമായിരുന്നു രാം ലല്ലയുടെ പ്രാണ പ്രതിഷ്ഠാ. പ്രധാനമന്ത്രിയുടെ ചുണ്ടിൽ നിന്നും മന്ത്രോച്ചാരണങ്ങൾ മുഴങ്ങിക്കൊണ്ടിരുന്നു.
ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് ശേഷം ഒരു മണിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിക്കപ്പെട്ട അതിഥികളെ അഭിസംബോധന ചെയ്യും. പിന്നീട് കുബേർ തില ക്ഷേത്രദർശനം കൂടി കഴിഞ്ഞാണ് പ്രധാനമന്ത്രി അയോദ്ധ്യയിൽ നിന്ന് മടങ്ങുക.
#WATCH | Prime Minister Narendra Modi at the Shri Ram Janmaboomi Temple in Ayodhya to participate in the Ram Temple Pran Pratishtha ceremony pic.twitter.com/yq6VLcFyCe
— ANI (@ANI) January 22, 2024
ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമാണ് ഇന്ന് രാമക്ഷേത്രത്തിലെത്താൻ അനുമതിയുള്ളൂ. പ്രമുഖരുൾപ്പടെ പലർക്കും ഇന്ന് സംബന്ധിക്കാൻ കഴിയില്ല. എന്നിരുന്നാലും ചടങ്ങുകളുടെ ദൃശ്യങ്ങളും വീഡിയോകളും തത്സമയം കാണാൻ രാജ്യത്തെ കോടാനുകോടി ഭക്തർക്ക് സാധിച്ചു. രാജ്യത്തിന്റെ അകത്തും പുറത്തും ഇതിനായി വൻ സജ്ജീകരണങ്ങളാണ് ചടങ്ങുകൾ കാണാനായി ഒരുക്കിയിരിക്കുന്നത്. DD ന്യൂസിലും DD നാഷണൽ ചാനലുകളിലും യൂട്യൂബിലും ചടങ്ങിന്റെ തത്സമയ സംപ്രേഷണം കാണാവുന്നതാണ്. സരയു ഘട്ടിന് സമീപമുള്ള രാം കി പൈഡി, കുബേർ തിലയിലെ ജടായു പ്രതിമ എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ ആണ് സംപ്രേക്ഷണം ചെയ്യുന്നത്.
ലക്ഷക്കണക്കിന് ഭക്തർ ഇന്ന് അയോധ്യയിൽ ഒത്തുകൂടിയതിനാൽ, രാമപഥത്തിലെയും ഭക്തി പാതയിലെയും എല്ലാ കടകളിലും ശ്രീരാമന്റെയോ ഹനുമാൻ, സ്വസ്തിക, ഒരു ശംഖ്, ത്രിശൂലം, അല്ലെങ്കിൽ ഒരു കുങ്കുമ പതാക എന്നിവയുടെ ഓരോ പെയിന്റിംഗും ഉണ്ട്. അയോദ്ധ്യ നഗരവീഥിയിലെങ്ങും ശ്രീമാന്റെ ചിത്രങ്ങളാണ്.
Post Your Comments