അയോദ്ധ്യ: പ്രാണപ്രതിഷ്ഠാ ചടങ്ങോടെ രാമരാജ്യത്തിന് ആരംഭം കുറിക്കുമെന്ന് ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്ര മുഖ്യപുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസ്.
‘രാമഭക്തര്‍ ആഗ്രഹിച്ചത് ഇന്ന് നിറവേറുകയാണ്. അസമത്വങ്ങള്‍ ഇല്ലാത്ത രാമരാജ്യത്തിന് ഇന്ന് പ്രാണപ്രതിഷ്ഠയൊടെ ആരംഭം കുറിക്കും. അയോദ്ധ്യയില്‍ നിന്ന് ആരംഭിക്കുന്ന മാറ്റം രാജ്യം മുഴുവന്‍ പ്രതിഫലിക്കും. എല്ലാവരും നല്ല മനസോടെ, സന്തോഷത്തോടെ, ഐക്യത്തോടെ ജീവിക്കും. ഭഗവാന്‍ ശ്രീരാമന്റെ അനുഗ്രഹം എല്ലാവരിലും ഉണ്ടാകും’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൗഷമാസത്തിലെ ശുക്ലപക്ഷ ദ്വാദശി ദിനമാണ് ഇന്ന്. ഉച്ചയ്ക്ക് 12:29:8 മുതല്‍ 12:30: 32 നാഴിക വരെയുള്ള പവിത്രമായ അഭിജിത്ത് മുഹൂര്‍ത്തത്തിലാകും രാംലല്ലയുടെ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുന്നത്. 84 സെക്കന്‍ഡാണ് പ്രാണ പ്രതിഷ്ഠാ മുഹൂര്‍ത്തം.
Post Your Comments