ഇസ്ലാമാബാദ് : ഇറാന്റെ ഏഴ് തന്ത്രപരമായ പ്രദേശങ്ങളിലാണ് പാകിസ്ഥാന്‍ കഴിഞ്ഞ ദിവസം വ്യോമാക്രമണം നടത്തിയത്. ബലൂചിസ്ഥാന്‍ മേഖലയില്‍ ഇറാന്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് നടപടി. ഇരു രാജ്യങ്ങളും അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയതോടെ സംഘര്‍ഷം വ്യാപിക്കുമെന്ന ആശങ്കയിലാണ് പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍. പാകിസ്ഥാന്റെ ബലൂച് മേഖലയില്‍ അപ്രതീക്ഷിതമായി ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതോടെയാണ് പാകിസ്ഥാന്‍- ഇറാന്‍ ബന്ധം വഷളായത്.
Read Also: കൈയ്യിലുള്ള സ്വർണത്തിൽ ഈ മുദ്ര ഇല്ലെങ്കിൽ ഏപ്രിൽ 1 മുതൽ അത് അസാധു ആകും? റിപ്പോർട്ട് ഇങ്ങനെ
ജയ്‌ഷെ അല്‍ അദ്ല്‍ എന്ന ഭീകരസംഘടനയുടെതാവളങ്ങള്‍ തകര്‍ത്തുവെന്നായിരുന്നു ഇറാന്റെ അവകാശവാദം. എന്നാല്‍, ഇറാന്റെ നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയാണ് പാകിസ്ഥാന്‍ ഇതിനോട് പ്രതികരിച്ചത്. പിന്നാലെയാണ് തിരിച്ചടിയായി ഇറാനില്‍ ഏഴിടത്ത് പാക് സൈന്യം മിസൈല്‍ ആക്രമണം നടത്തിയത്. ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട്, ലിബറേഷന്‍ ആര്‍മി എന്നീ വിഘടനവാദി ഗ്രൂപ്പുകളുടെ താവളം തകര്‍ത്തു എന്നാണു പാക് അവകാശവാദം. എന്നാല്‍, ആക്രമണത്തില്‍ സ്ത്രീകള്‍ അടക്കം നിരപരാധികള്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍ പറയുന്നു.
ദേശ താല്‍പര്യം സംരക്ഷിക്കാനായി ഏതറ്റംവരെയും പോകുമെന്ന് ഇറാന്‍ പ്രതിരോധ മന്ത്രിമുഹമ്മദ് റേസ വ്യക്തമാക്കിയതോടെ സംഘര്‍ഷം പടരുമോയെന്ന ആശങ്ക ശക്തമാണ്. ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ചൈന ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രശ്‌നത്തില്‍ കരുതലുളള പ്രതികരണമാണ് ഇന്ത്യ നടത്തിയത്. ‘ഇത് ഇറാനും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, തീവ്രവാദത്തോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണുളളത്. സ്വയം പ്രതിരോധത്തിനായി രാജ്യങ്ങള്‍ സ്വീകരിക്കുന്ന നടപടികള്‍ ഞങ്ങള്‍ മനസ്സിലാക്കുന്നു’, ഇന്ത്യന്‍ വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
Post Your Comments