Latest NewsIndiaNews

ലോകാരോഗ്യ സംഘടനയുടെ മരുന്നുകളുടെ അടിയന്തര ഉപയോഗ ലിസ്റ്റിൽ ഇനി ഇന്ത്യയുടെ കോർബെവാക്സ് വാക്സിനും

കോവിഡ്-19-ന് പ്രതിരോധം സൃഷ്ടിക്കുന്നതിനായാണ് ഇന്ത്യ കോർബെവാക്സ് വാക്സിൻ വികസിപ്പിച്ചത്

ഹൈദരാബാദ്: ലോകാരോഗ്യ സംഘടനയുടെ മരുന്നുകളുടെ അടിയന്തര ഉപയോഗ ലിസ്റ്റ് ഇടം നേടി ഇന്ത്യ വികസിപ്പിച്ചെടുത്ത കോർബെവാക്സ് വാക്സിൻ. കോവിഡ്-19-ന് പ്രതിരോധം സൃഷ്ടിക്കുന്നതിനായാണ് ഇന്ത്യ കോർബെവാക്സ് വാക്സിൻ വികസിപ്പിച്ചത്. ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ സ്ഥാപനമായ ബയോളജിക്കൽ ഇ-ലിമിറ്റഡാണ് കോർബെവാക്സ് വാക്സിൻ ഉൽപ്പാദിപ്പിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചതിൽ ബയോളജിക്കൽ ഇ-ലിമിറ്റഡ് സന്തോഷം പങ്കുവെച്ചിട്ടുണ്ട്.

2021 ഡിസംബർ മാസം മുതലാണ് മുതിർന്നവർക്കും കൗമാരപ്രായക്കാർക്കും അടിയന്തര ഘട്ടങ്ങളിൽ നിയന്ത്രിത ഉപയോഗത്തിനായി കോർബെവാക്സ് വാക്സിൻ ഉപയോഗിക്കാനുള്ള അനുമതി ഡ്രഗ്സ് കൺട്രോൾ ഓഫ് ഇന്ത്യ നൽകിയത്. ഇതിന് പുറമേ, 18 വയസിന് മുകളിലുള്ളവർക്ക് ഇന്ത്യയിലെ ആദ്യത്തെ ഹെറ്ററോളജിക്കൽ കോവിഡ്-19 ബൂസ്റ്റർ ഡോസായി ഉപയോഗിക്കാനുള്ള അനുമതിയും കോർബെവാക്സ് വാക്സിനിന് ലഭിച്ചിട്ടുണ്ട്. 2022 ജൂൺ മാസമാണ് ബൂസ്റ്റർ ഡോസായി ഉപയോഗിക്കാനുള്ള അനുമതി ലഭിച്ചത്.

Also Read: ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം കുതിച്ചുയർന്നു, റെക്കോർഡ് മുന്നേറ്റവുമായി വ്യോമയാന മേഖല

shortlink

Related Articles

Post Your Comments

Related Articles


Back to top button