ലഖ്നൗ: തമിഴ്നാട്ടിൽ നിന്ന് അയോധ്യയിലേക്ക് പോയ കരിമരുന്ന് ട്രക്കിന് തീപിടിച്ചു. ഉത്തർപ്രദേശിൽ വെച്ചാണ് വാഹനത്തിന് തീപിടിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് വാഹനത്തിന് തീപ്പിടിച്ചതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഉന്നാവ് പൂർവ കോട്വാലിയിലെ ഖാർഗി ഖേഡ ഗ്രാമത്തിൽവെച്ചാണ് അപകടം നടന്നത്. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രദേശവാസികളാണ് വീഡിയോ ദൃശ്യങ്ങൾ പകർത്തിയത്.
ട്രക്കിൽ മൊത്തമായി തീപടർന്നിരിക്കുന്നതും പടക്കങ്ങൾ പൊട്ടുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നുണ്ട്. ഏകദേശം മൂന്ന് മണിക്കൂറിലേറെ സമയമെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങിനോടനുബന്ധിച്ചുള്ള ആഘോഷപരിപാടികൾക്കുള്ള കരിമരുന്നാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് പുറത്തു വരുന്ന വിവരം. അതേസമയം, ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. ആർക്കും പരിക്കേൽക്കുകയും ചെയ്തിട്ടില്ല. തീപിടുത്തിന്റെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യത്തിൽ പരിശോധന നടക്കുന്നുണ്ട്. ജനുവരി 22 നാണ് അയോദ്ധ്യ രാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്.
VIDEO | A truck carrying fireworks caught fire in Unnao, UP earlier today. More details are awaited. pic.twitter.com/FUPZ9jDW9b
— Press Trust of India (@PTI_News) January 17, 2024
Post Your Comments