Latest NewsKeralaNews

ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി ഉടൻ എത്തും, റോഡ് ഷോ ഏഴരയോടെ

വൈകിട്ട് 7 മണിയോടെയാണ് പ്രധാനമന്ത്രി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുക

കൊച്ചി: രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉടൻ എത്തും. വൈകിട്ട് 7 മണിയോടെയാണ് പ്രധാനമന്ത്രി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുക. അവിടെ നിന്ന് ഐഎൻഎസ് ഗരുഡയിലേക്ക് പോകുന്നതാണ്. 7:30 മുതലാണ് പ്രധാനമന്ത്രിയുടെ റോഡ് ആരംഭിക്കുക. നേരത്തെ 6:00 മണിക്കായിരുന്നു റോഡ് ഷോ നിശ്ചയിച്ചിരുന്നത്. എന്നാൽ, പ്രധാനമന്ത്രി എത്താൻ വൈകുമെന്ന വിവരത്തെ തുടർന്നാണ് റോഡ് ഷോ 7:30-ലേക്ക് മാറ്റിയത്.

7:30 മുതൽ മഹാരാജാസ് കോളേജ് ഗ്രൗണ്ട് മുതൽ ഗവൺമെന്റ് ഗസ്റ്റ് ഹൗസ് വരെ 1.3 കിലോമീറ്റർ റോഡ് ഷോ നടത്തുന്നതാണ്. എറണാകുളം സർക്കാർ ഗസ്റ്റ് ഹൗസിലാണ് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. ജനുവരി 17-ന് രാവിലെ ഗസ്റ്റ് ഹൗസിൽ നിന്നും ഹെലികോപ്റ്ററിൽ ഗുരുവായൂരിലേക്ക് പോകുന്ന പ്രധാനമന്ത്രി രാവിലെ 7:40 ഓടേ ഗുരുവായൂർ ക്ഷേത്രത്തിൽ എത്തും. തുടർന്ന്, 10:15-ന് തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലും ദർശനം നടത്തുന്നതാണ്.

Also Read: പ്രാണപ്രതിഷ്ഠ: ജനുവരി 22-ന് ഈ സംസ്ഥാനങ്ങളിലെ മദ്യശാലകൾ തുറക്കില്ല

ഉച്ചയ്ക്ക് 12:00 മണിക്ക് കൊച്ചി വെല്ലിങ്ടൺ ഐലൻഡിൽ എത്തുകയും, കൊച്ചി ഷിപ്യാർഡിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും. തുടർന്ന് 1:30-ന് മറൈൻഡ്രൈവിലെ പൊതുപരിപാടിയിൽ പങ്കെടുക്കും. 2:35-ന് പ്രധാനമന്ത്രി ഐഎൻഎസ് ഗരുഡയിലേക്ക് പുറപ്പെടുകയും, അവിടെ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുകയും, പിന്നീട് ഡൽഹിയിലേക്ക് മടങ്ങുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button