Latest NewsKeralaNews

രാമക്ഷേത്രം തുറക്കുമ്പോൾ ദീപങ്ങളും തെളിയിക്കും നാമവും ജപിക്കും; ചിത്രയെ പിന്തുണച്ച് വാസ്തവിക അയ്യർ

കെ.എസ് ചിത്രയെ പിന്തുണച്ച് നടി വാസ്തവിക അയ്യർ രം​ഗത്ത്. ക്ഷേത്രം തുറക്കുമ്പോൾ ദീപങ്ങൾ തെളിയിക്കുകയും നാമം ജപിക്കുകയും ചെയ്യുമെന്ന് വാസ്തവിക പറഞ്ഞു. വിശ്വാസമുള്ളവരെല്ലാം ചെയ്യണം. അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ​ഗായിക കെഎസ് ചിത്ര പറഞ്ഞ വാക്കുകളെ വിമർശിക്കുന്നവർ ആദ്യം എന്താണ് അതിലെ ശരിയും തെറ്റുമെന്ന് മനസിലാക്കണമെന്ന് വാസ്തവിക അയ്യർ പറഞ്ഞു.

‘ശ്രീരാമൻ രാജ്യത്തിനുവേണ്ടി ജീവൻ ത്യജിച്ച ഒരാളായതുകൊണ്ടാണ്, അദേഹത്തെ ആരാധിക്കുന്നതുകൊണ്ടാണ് ചിത്ര ചേച്ചി അവരുടെ അഭിപ്രായം സമൂഹത്തിനോട് പറഞ്ഞത്. ചിത്രചേച്ചിക്ക് അവരവരുടേതായ അഭിപ്രായ സ്വാതന്ത്ര്യങ്ങളും മതാചാരങ്ങളും രാഷ്ട്രീയവുമുണ്ട്. അത് നമ്മുടെ ഭരണഘടന അനുസരിച്ചിട്ടുള്ളതാണ്. അതിന് ചിത്രചേച്ചിയെ ആരും കുറ്റം പറയേണ്ട കാര്യമില്ല’, വാത്‌സവിക വ്യക്തമാക്കി.

അതേസമയം, അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനമായ ജനുവരി 22ന് എല്ലാവരും ഉച്ചക്ക് 12.20 ന് ‘ശ്രീരാമ ജയരാമ, ജയജയരാമ’എന്ന രാമമന്ത്രം ജപിച്ചുകൊണ്ടിരിക്കണം എന്നായിരുന്നു ചിത്ര പറഞ്ഞത്. അതുപോലെ വൈകുന്നേരം അഞ്ച് തിരിയുള്ള വിളക്ക് വീടിന്റെ നാനാഭാഗത്തും തെളിയിക്കണമെന്നും ഭഗവാന്റെ അനുഗ്രഹം എല്ലാവര്‍ക്കും ഉണ്ടാവട്ടെ എന്ന് പരിപൂര്‍ണമായി പ്രാര്‍ത്ഥിക്കുന്നുവെന്നും ചിത്ര വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button