CinemaMollywoodLatest NewsKeralaNewsEntertainment

‘കടിച്ച പാമ്പിനെ കൊണ്ട് മുത്തച്ഛൻ വിഷം ഇറക്കുമായിരുന്നു, അപ്പോൾ വീട്ടിലെ തൊഴുത്തൊക്കെ നിന്നു കത്തും’; സ്വാസിക

മിനിസ്‌ക്രീനിലൂടെ വെള്ളിത്തിരയിലെത്തുകയും ചുരുങ്ങിയ കാലയളവിനുള്ളിൽ മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. അടുത്തിടെ താരം ഒരു അഭിമുഖത്തിൽ നടത്തിയ ചില പരാമർശങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കിപ്പിക്കുന്ന രീതി തന്റെ കുടുംബത്തിൽ നടന്നതാണെന്ന് നടി സ്വാസിക പറയുന്നു. തന്റെ അമ്മയുടെ മുത്തച്ഛൻ ഇത്തരം കാര്യങ്ങൾ ചെയ്തിരുന്നെന്നും, എന്നാൽ ഇപ്പോൾ അത് ആരും ചെയ്യുന്നില്ലെന്നും സ്വാസിക പറയുന്നു.

കമൽ സംവിധാനം ചെയ്യുന്ന ‘വിവേകാനന്ദൻ വൈറലാണ്’ എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രൊമോഷനിടെയാണ് സ്വാസിക ഇങ്ങനെ പറഞ്ഞത്. പിന്നാലെ ട്രോളുകളാണ് താരത്തിന് നേരെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

‘എന്റെ അമ്മയുടെ അച്ഛൻ വിഷ വൈദ്യനാണ്. കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കിച്ചിട്ടുണ്ട് എന്ന് ഞാൻ കേട്ടിട്ടുണ്ട്. കടിച്ച പാമ്പ് തിരിച്ചുവരുന്നു. അതേ ആളുകളുടെ കടിച്ച ഭാഗത്ത് നിന്നും വിഷം ഇറക്കുന്നു. എന്നിട്ട് പാമ്പ് തിരിച്ചുപോകുന്നു. ആ സമയത്ത് നമ്മുടെ വീട്ടിലെ തൊഴുത്ത് നിന്ന് കത്തും എന്നാണ് പറയുന്നത്. ഇത് പറയുമ്പോള്‍ ആളുകള്‍ തമാശ എന്നൊക്കെപ്പറയും. പക്ഷെ ഇത് റിയല്‍ ആയിട്ടുള്ള നമ്മുടെ ഫാമിലിയില്‍ സംഭവിച്ചതാണ്. അത് പക്ഷെ ഫാമിലിക്ക് ഏറെ ദോഷമാണ്. അത് കൊണ്ടാണ് പിന്നീട് ആ ഫാമിലിയില്‍ ഒരോരോ ഇഷ്യൂസ് വരുന്നത്. കുട്ടികള്‍ക്ക് ബുദ്ധിമാന്ദ്യവും ചര്‍മ്മരോഗങ്ങളും വരുന്നത് അതുകൊണ്ടാണ്. അതുകൊണ്ട് കുറച്ച് കഴിഞ്ഞപ്പോള്‍ അത് നിര്‍ത്തി. ഞാന്‍ കണ്ടിട്ടില്ല. എന്‍റെ അമ്മയുടെ മുത്തച്ഛനാണ് ഇതൊക്കെ ചെയ്തിരുന്നത്. അദ്ദേഹം മരിച്ചു, ഇപ്പോള് ആരും ചെയ്യുന്നില്ല’, സ്വാസിക പറഞ്ഞു.

അതേസമയം, താരം വിവാഹിതയാകാൻ ഒരുങ്ങുന്നു എന്ന വാർത്തയും പുറത്തുവന്നിരിക്കുകയാണ്. ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബ് ആണ് വരൻ. ജനുവരി 26 ന് തിരുവനന്തപുരത്ത് വിവാഹവും 27ന് കൊച്ചിയിൽ സുഹൃത്തുക്കൾക്കായി വിവാഹവിരുന്നും സംഘടിപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button