Latest NewsKeralaNews

നടൻ ശരത് അപ്പാനിക്ക് പരുക്കേറ്റു

സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് നടന് പരുക്കേറ്റത്.

സണ്ണി ലിയോണ്‍ പ്രധാന വേഷത്തിലെത്തുന്ന മലയാളം സീരീസ് ‘പാൻ ഇന്ത്യൻ സുന്ദരി’ യുടെ ചിത്രീകരണത്തിനിടയിൽ യുവ നടൻ ശരത് അപ്പാനിക്ക് പരുക്കേറ്റു. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് നടന് പരുക്കേറ്റത്. കാലിന് ക്ഷതമേറ്റ നടന് ഉടൻ തന്നെ വൈദ്യസഹായം നല്‍കി.

READ ALSO:നവകേരള സദസ് വാഹന വ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ച ഭിന്നശേഷിക്കാരനെ മർദ്ദിച്ച സംഭവം: ഡിവൈഎഫ്‌ഐ പ്രവർത്തകൻ അറസ്റ്റിൽ

മാളവികയും അപ്പാനി ശരത്തും പ്രധാന വേഷത്തിൽ എത്തുന്ന പാൻ ഇന്ത്യൻ സുന്ദരിയുടെ കഥയും സംവിധാനവും ഒരുക്കുന്നത് സതീഷാണ്. പ്രിൻസി ഡെന്നിയും ലെനിൻ ജോണിയും തിരക്കഥ എഴുതുന്നു.

ശ്രീന പ്രതാപൻ എച്ച്ആര്‍ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന പാൻ ഇന്ത്യൻ സുന്ദരി എച്ച്‍ആര്‍ ഒടിടിയിലൂടെയാണ് റിലീസ് ചെയ്യുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button