ലക്നൗ: അയോധ്യയുടെ നിരത്തുകളിൽ ഇനി ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ സേവനവും ലഭ്യം. അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി ഊബറാണ് ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ സേവനത്തിന് തുടക്കമിട്ടത്. പ്രതിഷ്ഠ ചടങ്ങുകൾക്ക് ഇനി ഒരാഴ്ച മാത്രം ബാക്കി നിൽക്കെ, അയോധ്യയിലെത്തുന്ന ഭക്തർക്ക് ഏറെ ഉപകാരപ്രദമാകുന്ന തരത്തിലാണ് ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ സേവനം ഉണ്ടായിരിക്കുക. റെഡ് ഹേയിലിംഗ് ആപ്പ് വഴി ഇലക്ട്രിക് ഓട്ടോറിക്ഷകൾ ബുക്ക് ചെയ്യാനാകും.
വരും ദിവസങ്ങളിലെല്ലാം അയോധ്യയിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായേക്കാം. ഇത് കണക്കിലെടുത്താണ് പുതിയ ഉദ്യമം. ഊബറിനെ സാമ്പത്തികമായ മെച്ചപ്പെട്ട തലങ്ങളിലേക്ക് എത്തിക്കുക, പരിസ്ഥിതി സൗഹാർദ്ദ ഗതാഗത സേവനം ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളിൽ അധിഷ്ഠിതമായാണ് കമ്പനിയുടെ പ്രവർത്തനം. ഘട്ടം ഘട്ടമായി സർവീസുകളുടെ എണ്ണം ഉയർത്താനുള്ള തയ്യാറെടുപ്പുകളും ഊബർ നടത്തുന്നുണ്ട്. ജനുവരി 22നാണ് അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങുകൾ നടക്കുന്നത്.
Post Your Comments